Monday, September 24, 2018 Last Updated 36 Min 22 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Saturday 10 Mar 2018 03.59 PM

മുഖം തിളങ്ങാന്‍ കടലമാവ്

uploads/news/2018/03/199164/Weeklybeutyspot100318.jpg

ഉളളിവടയുണ്ടാക്കാന്‍ പാര്‍വതി കടലമാവ് എടുത്തപ്പോള്‍ മുത്തശി പറഞ്ഞു:

''പലഹാരമുണ്ടാക്കാന്‍ മാത്രമല്ല, സൗന്ദര്യം സംരക്ഷിക്കാനും ഇതുകൊള്ളാം. ഞങ്ങടെ ചെറുപ്പത്തിലൊക്കെ ബ്യൂട്ടിപാര്‍ലറേ ഉ
ണ്ടായിരുന്നില്ല. അക്കാലത്ത് മുഖത്തെ പാട് മാറ്റാനും തിളക്കം കൂട്ടാനും ഞങ്ങളീ കടലമാവാ ഉപയോഗിച്ചത്. ഇതിനു പാര്‍ശ്വഫല
ങ്ങള്‍ ഒന്നുമില്ല മോളേ...''

പാര്‍വതിക്ക് കൂടുതലറിയാന്‍ ആകാംക്ഷയായി. കടലമാവുകൊണ്ട് ഫെയ്‌സ്പായ്ക്കുകള്‍ തയ്യാറാക്കുന്ന രീതി മുത്തശ്ശി വളരെ വിശ
ദമായി അവള്‍ക്കു പറഞ്ഞു കൊടുത്തു.

* നാലു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തൈര്, ഒരുനുള്ള് മഞ്ഞള്‍ എന്നിവ കലര്‍ത്തി
പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി അല്‍പ്പം കഴിയുമ്പോള്‍ കഴുകിക്കളയാം. വെയിലത്തു യാത്രചെയ്തിട്ടു വരുമ്പോള്‍ ഇതു ചെ
യ്താല്‍ ചര്‍മത്തിന്റെ കരുവാളിപ്പ് മാറി നിറം തിരിച്ചുകിട്ടും.

* പാല്‍, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന്റെ
നിറം വര്‍ദ്ധിപ്പിയ്ക്കും.

* എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കടലമാവ് ഉപയോഗിച്ചുള്ള ഫേസ് പായ്ക്ക്. കടലമാവും പാലും ക
ലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. എണ്ണമയം നീക്കാനിത് ഏറെ നല്ലതാണ്.

* മുഖക്കുരു പാടുകള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കടലമാവ്. 2 ടീസ്പൂണ്‍ കടലമാവ്, 2 ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീ
സ്പൂണ്‍ പാല്‍, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തിടുക. പത്തുമിനിറ്റിനുശേഷം കഴുകിക്കളയാം. മുഖക്കുരുവും മ
റ്റുപാടുകളും മാറിക്കിട്ടും.

* കഴുത്തിലേയും കൈകളിലേയും കറുപ്പു നിറം മാറ്റാനും കടലമാവ് കൊണ്ടു ഫേസ് പായ്ക്കുണ്ട്. കടലമാവ്, തൈര്, ചെറുനാരങ്ങാ
നീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടിയാല്‍ മതിയാകും. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Saturday 10 Mar 2018 03.59 PM
Ads by Google
Loading...
TRENDING NOW