Monday, September 24, 2018 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 10 Mar 2018 04.50 PM

ആര്‍ത്തവാന്ത്യത്തിലുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഹോമിയോപ്പതി

''മറ്റുരോഗങ്ങള്‍ക്ക് ഫലപ്രദമായിരിക്കുന്നതുപോലെ ആര്‍ത്തവാന്ത്യത്തിലുള്ള അസുഖങ്ങള്‍ക്ക് ഹോമിയോപ്പതിചികിത്സ ഫലപ്രദമാണ്''
uploads/news/2018/03/199173/periodproblms100318a.jpg

ആര്‍ത്തവം നിലയ്ക്കുന്നത് ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണമല്ല. അതൊരു ശാരീരികധര്‍മ്മം മാത്രമാണ്. അതിനെ ജീവിത വ്യതിയാനം എന്ന് വിശേഷിപ്പിക്കാം.

എന്നാല്‍ ചില സ്ത്രീകളില്‍ ആര്‍ത്തവാരംഭം മുതല്‍ ക്രമരഹിതമായ ആര്‍ത്തവമോ ശാരീരികവും മാനസികമായ ചില അസ്വസ്ഥതകളോ കണ്ടുവരാറുണ്ട്. അതുപോലെ ചില അസ്വസ്ഥതകള്‍ ആര്‍ത്തവവിരാമത്തിലും കാണാറുണ്ട്.

ചിലര്‍ക്ക് മാനസികമായ അസ്വസ്ഥതകളാണെങ്കില്‍ മറ്റു ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകളായിരിക്കും കാണുക. ചില സ്ത്രീകള്‍ക്ക് ആര്‍ത്തവം നില്‍ക്കുന്നതോടെ ലൈംഗികതയില്‍ ഒരളവുവരെ വിശ്വാസം നഷ്ടപ്പെടുന്നു.

തന്റെ മക്കള്‍ വളര്‍ന്ന് വലുതാകുകയും അവര്‍ തന്നില്‍നിന്നും അകന്നും ഉപേക്ഷിച്ചും പോകുമെന്നും ആശങ്കയും ചിലരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു.

ഇനി തനിക്ക് ജീവിതത്തില്‍ കാര്യമായ ഒന്നും ചെയ്യാനില്ല എന്ന തോന്നല്‍ ഉണ്ടാകുന്നു.

എപ്പോള്‍ സംഭവിക്കുന്നു


ആര്‍ത്തവവിരാമം ഒരു സ്ത്രീക്ക് ഏതാണ്ട് 45 വയസ്സാകുന്നതോടുകൂടി ചിലപ്പോള്‍ അതിലും നേരത്തെ സംഭവിക്കാം. ഈ കാലഘട്ടത്തില്‍ സ്ത്രീയുടെ അണ്ഡാശയത്തിന്റെ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് കുറഞ്ഞുപോകുന്നു. തുടര്‍ന്ന് അല്‍പകാലത്തിനുള്ളില്‍ അണ്‌ഡോല്പാദനം പൂര്‍ണമായും നിലയ്ക്കുകയും ചെയ്യും. ചിലര്‍ക്ക് ഇത് 50 വയസിലോ അതിനപ്പുറത്തേക്കോ നീണ്ടുപോയേക്കാം.

ആര്‍ത്തവവിരാമം തിരിച്ചറിയാം


1. അതുവരെ എല്ലാ മാസവും ക്രമത്തിന് വന്നുകൊണ്ടിരുന്ന ആര്‍ത്തവം പെട്ടെന്ന് ഇല്ലാതെയാകുന്നു.

2. കൃത്യമായി മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവം വന്നുകൊണ്ടിരുന്ന പ്രക്രിയ പെട്ടെന്ന് നഷ്ടപ്പെടുകയും അത് രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കലായി ചിലപ്പോള്‍ അതിലും കൂടിയ കാലയളവില്‍ വരുകയോ അല്ലെങ്കില്‍ അത് പൂര്‍ണമായി നിലയ്ക്കുകയോ ചെയ്യുന്നു.

3. ഇനി അഥവാ എല്ലാ മാസവും ആര്‍ത്തവം വന്നാലും പതിവിലുള്ള രക്തസ്രാവത്തിന്റെ അളവ് കുറഞ്ഞുകുറഞ്ഞ് വരുകയും ഒടുവില്‍ അത് നിശേഷം നിലയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ ഇതിനും വിപരീതമായി പതിവിലുള്ള രക്തസ്രാവത്തിന്റെ അളവ് വളരെ കൂടുതലായും അത് മാരകമായ വിപത്തുകള്‍ക്ക് കാരണമാകുകയും ചെയ്യാറുണ്ട്.

uploads/news/2018/03/199173/periodproblms100318a1.jpg

മറ്റ് ലക്ഷണങ്ങള്‍


ആര്‍ത്തവം നിലയ്ക്കുന്നതോടുകൂടി ഭൂരിപക്ഷം സ്ത്രീകളിലും മറ്റുചില ലക്ഷണങ്ങളും കണ്ടുവരുന്നു. ഈ വക ലക്ഷണങ്ങള്‍ ചിലരില്‍ ആര്‍ത്തവവിരാമത്തിനും ഒന്നോ രണ്ടോ വര്‍ഷം മുതല്‍ തുടങ്ങി ആര്‍ത്തവം നിലച്ചശേഷം കുറെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. ശാരീരികപ്രശ്‌നങ്ങളില്‍ മുഖ്യമായി കാണപ്പെടുന്നത് ശരീരത്തില്‍ ചൂട് അനുഭവപ്പെടുന്നു എന്നതാണ്.

മുഖത്തും കഴുത്തിലും തുടങ്ങി ശരീരം മുഴുവന്‍ വ്യാപിക്കുകയും പെട്ടെന്ന് വിയര്‍ത്ത് അത് മാറുകയും ചെയ്യുന്നു. ദിവസത്തില്‍ ഇത് പലപ്രാവശ്യം അനുഭവപ്പെടാറുണ്ട്. ചില സ്ത്രീകളില്‍ ദുര്‍മ്മേദസ് വര്‍ധിച്ച് തൂക്കം കൂടുന്നു. അതിന്റെ ഫലമെന്നോണം കാലിനും സന്ധികള്‍ക്കും വേദനയും നീരും കാണപ്പെടുന്നു.

ചിലര്‍ക്ക് മലബന്ധവും മലദ്വാരത്തിന് പുകച്ചിലും അനുഭവപ്പെടുന്നു. ചിലരില്‍ മാനസികപിരിമുറുക്കം, തലവേദന, ഉറക്കക്കുറവ്, വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെവരിക, ക്ഷിപ്രകോപം, നിസാരകാരണങ്ങള്‍കൊണ്ട് കരയുക, ലൈംഗികവിരക്തി തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്.

രോഗങ്ങള്‍


ആര്‍ത്തവാന്ത്യത്തിലുള്ള അസുഖങ്ങള്‍ ഭൂരിഭാഗവും മാനസികമാകാനാണ് സാധ്യത എന്നതിനാല്‍ അതിനെപ്പറ്റിയുള്ള ശരിയായ ജ്ഞാനം ഉണ്ടാകുന്നതോടുകൂടി അവയില്‍ പലതും തനിയെ മാറും. എന്നിരുന്നാലും ചില പ്രശ്‌നങ്ങള്‍ നിസാരമായി തള്ളിക്കളയാവുന്നതല്ല. അങ്ങനെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ചില സ്ത്രീകള്‍ ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയരാകാറുണ്ട്. പലപ്പോഴും ഹോര്‍മോണ്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ചില സ്ത്രീകളില്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നു.

ഹോമിയോപ്പതി


മറ്റുരോഗങ്ങള്‍ക്ക് ഫലപ്രദമായിരിക്കുന്നതുപോലെ ആര്‍ത്തവാന്ത്യത്തിലുള്ള അസുഖങ്ങള്‍ക്ക് ഹോമിയോപ്പതിചികിത്സ ഫലപ്രദമാണ്. ഹോമിയോപ്പതിക്ക് ഔഷധങ്ങള്‍ കേവലം രോഗത്തിന്റെ പേരിനെ അടിസ്ഥാനമാക്കിയല്ല, ഓരോ വ്യക്തിയുടെയും രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്.

മാത്രമല്ല ഈ ഔഷധങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യുന്ന യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ആര്‍ത്തവവിരാമകാലഘട്ടത്തില്‍ എല്ലാ സ്ത്രീകളും ഭക്ഷണകാര്യവും വ്യായാമവും ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണക്രമം പാലിക്കണം. വേഗത്തില്‍ ദഹിക്കുന്നതുമായിരിക്കണം.

തുറസായ അന്തരീക്ഷത്തില്‍ വ്യായാമം ചെയ്യുന്നത് ഉത്തമമാണ്. ഒരു കാര്യം ഉറപ്പാക്കുക ആര്‍ത്തവവിരാമം സ്ത്രീകളുടെ ഒരു രോഗമല്ല. ജീവിതസാഹചര്യങ്ങളും ഭക്ഷണരീതിയും ചില ഔഷധങ്ങളുടെ ഉപയോഗവും ചില രോഗങ്ങളുടെ മൂല കാരണങ്ങള്‍ ആയേക്കാം.

കടപ്പാട്:
ഡോ. എം.ഐ. ബാബു

Ads by Google
Ads by Google
Loading...
TRENDING NOW