Monday, September 24, 2018 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 10 Mar 2018 07.11 PM

എന്താണു ദയാവധം? എങ്ങനെ ഇതു നടപ്പിലാക്കും

uploads/news/2018/03/199190/15.jpg

സുപ്രീം കോടതിയുടെ ഉത്തരവോടെ നിഷ്‌ക്രിയ ദയാവധത്തിനെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. എന്താണ് നിഷ്‌ക്രിയ ദയാവധം, അത് നടത്താനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന കാര്യങ്ങളാണ് ഇനി പറയുന്നത്. വൈദ്യശാസ്ത്രമേഖല രണ്ടുരീതിയിലുള്ള ദയാവധം നിഷ്‌കര്‍ഷിക്കുന്നു. ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പാക്കിയ രോഗികളെ മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവദിക്കുന്നതാണ് ആദ്യ രീതി. സോഡിയം പെന്റോതല്‍ പോലെയുള്ള മരുന്ന് കുത്തിവെയ്ക്കുന്നതോടെ രോഗി ഉറക്കത്തിലേക്ക് വീഴും. അത് വേദനരഹിതമായ അന്ത്യനിദ്രയാവുകയും ചെയ്യും. 'ആക്ടീവ് യുതനേസ്യ' എന്നാണിത് അറിയപ്പെടുന്നത്.

രക്ഷപ്പെടില്ലെന്നുറപ്പുള്ള രോഗിയുടെ ചികിത്സയും ജീവന്‍രക്ഷാ ഉപകരണങ്ങളും പിന്‍വലിക്കുന്ന രണ്ടാമത്തെ രീതിയാണ് പാസീവ് യുതനേസ്യ അല്ലെങ്കില്‍ നിഷ്‌ക്രിയ ദയാവധം. ഇത്തരം രോഗികള്‍ മരുന്നിനോടും രക്ഷാ ഉപകരണങ്ങളോടും പ്രതികരിക്കുന്നില്ലെന്ന് ഉറപ്പായ ശേഷമാണ് മരണം അനുവദിക്കുക. ഒരു മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സമ്മതം പത്രം എഴുതിവെച്ച ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണം. തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ മജിസ്ട്രേറ്റിനെ നിയോഗിക്കും. ജില്ലാ മജിസ്ട്രേറ്റ് ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിക്കണം. ഈ മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം മരണങ്ങളെ ദയാവധമായി കണക്കാക്കുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

സുപ്രീം കോടതിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാം. രോഗിയുടെ നേരത്തേയുള്ള സമ്മതപത്രം (ലിവിങ് വില്‍)ഉണ്ടെങ്കില്‍ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ദയാവധം അനുവദിക്കുന്നത് പരിഗണിക്കാം.

Ads by Google
Saturday 10 Mar 2018 07.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW