Tuesday, December 11, 2018 Last Updated 22 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 12 Mar 2018 11.26 AM

കൊളുക്കുമല ദുരന്തം: സംസ്ഥാനത്തെ വനമേഖലകളില്‍ ട്രക്കിങ്ങ് നിരോധിച്ചു

Forest department, Trekking Ban,  Forest area

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊളുക്കുമലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു. സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും ട്രക്കിങ് നടത്തരുതെന്ന് വനംവകുപ്പ് അറിയിച്ചു.

വേനല്‍ കടുത്തതോടെ കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും, വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിനെ തുടര്‍ന്ന് പുല്‍മേടുകളും, മരങ്ങളും കരിഞ്ഞുണങ്ങി നില്‍ക്കുകയാണ്. സഞ്ചാരികളുടെ അശ്രദ്ധമായ ഒരു തീപ്പൊരി വീണാല്‍ തീ ആളിപ്പടരുനുള്ള സാധ്യതകളുണ്ട്. കൊളുക്കുമല ദുരന്തത്തിലും സംഭവിച്ചത് സമാനമായ അശ്രദ്ധയാണെന്നും വിവരമുണ്ട്.

തേനിയിലെ അപകടത്തിനു പുറമെ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമല്‍ക്കല്‍മേട്, പൂക്കുളം മല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. കൊളുക്കുമലയില്‍ അടുത്ത ദിവസങ്ങളില്‍ കാട്ടു തീ ഉണ്ടായിരുന്നതിനാല്‍ വനത്തിനുള്ളില്‍ പ്രവേശിക്കരുതെന്ന കര്‍ശനവിലക്ക് മറികടന്നാണ് സംഘം ട്രക്കിങ് നടത്തിയത്.

Ads by Google
Monday 12 Mar 2018 11.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW