Saturday, March 23, 2019 Last Updated 5 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 12 Mar 2018 01.06 PM

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബര്‍ലിന്‍ ഐടിബിയില്‍ ; അന്താരാഷ്ര്ട ടൂറിസത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

uploads/news/2018/03/199685/eup120318c.jpg

ബര്‍ലിന്‍: ബര്‍ലിന്‍ ഐടിബിയില്‍ എത്തിയ കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്‍ഡ്യന്‍ പവലിയനും കേരള സ്റ്റാളും അദ്ദേഹം നോക്കിക്കണ്ടു. കേരളത്തില്‍ നിന്നുള്ള പ്രദര്‍ശകരുമായി ആശയവിനിമയവും നടത്തി. കേരള ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ ഐഎഎസ് മന്ത്രിയെ അനുഗമിച്ചിരുന്നു. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റും, സോമതീരം ആയുവേദ ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമായ ബേബി മാത്യു സോമതീരം, മുന്തിയ ടൂര്‍ ഓപ്പറേറ്റര്‍മാരായ ഒയെസിസ് ഹോളിഡേ ഗ്രൂപ്പുമായി മന്ത്രി ചര്‍ച്ച നടത്തി. ഇതിനിടയില്‍ മറ്റു രാജ്യങ്ങളുടെ സ്റ്റാളുകളും അദ്ദേഹം സന്ദര്‍ശിച്ചു.

അന്താരാഷ്ട്രതലത്തില്‍ ടൂറിസം രംഗത്ത് ഇന്‍ഡ്യയുടെ പ്രാതിനിധ്യവും അതില്‍ കേരളം നല്‍കുന്ന പങ്കും ഊട്ടിയുറപ്പിയ്ക്കുന്നതാണ് ബര്‍ലിന്‍ ഐടിബിയിലൂടെ തെളിയിക്കുന്നതെന്നു മന്ത്രി കടകംപള്ളി ലേഖകനോടു പറഞ്ഞു. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ ആയുവേദം എന്നും തലയുയര്‍ത്തി നില്‍ക്കുന്നത് നമ്മുടെ ആയുര്‍വേദ പാരമ്പര്യം മഹത്തരമാണെന്നു വീണ്ടും തെളിയിക്കുന്ന പ്രകടനമാണ് കേരളത്തില്‍ നിന്നുള്ള സോമതീരവും, മറ്റു ടൂര്‍ ഓപ്പേേററ്റേഴസും ചെയ്യുന്നതെന്നും അവരെ മാറ്റി നിര്‍ത്തി ഒരിയ്ക്കലും കേരള ടൂറിസം വളര്‍ത്താനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ബര്‍ലിനിലെത്തിയ മന്ത്രി വൈകുന്നേരം നടന്ന കേരള ഇവനിങ്ങില്‍ പങ്കെടുത്തു. ഏകദേശം നാലപത്തോളം മലയാളി ടൂര്‍ ഓപ്പറേറ്റേഴ്‌സ് പരിപാടിയില്‍ പങ്കെടുത്തു. മന്ത്രിയും സംഘവും ഞായറാഴ്ച തിരികെ മടങ്ങി.

അന്താരാഷ്ര്ട ടൂറിസം രംഗത്ത് കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ച ഇത്തവണ രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 ല്‍ ഈ രംഗത്തെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ ഊര്‍ജം പകര്‍ന്ന് യൂറോപ്യന്‍ ടൂറിസമാണെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.

ആഗോള തലത്തില്‍ രാജ്യാന്തര യാത്രകളുടെ എണ്ണത്തില്‍ ആറര ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 1.2 ബില്യന്‍ അന്താരാഷ്ര്ട യാത്രകള്‍ കഴിഞ്ഞ വര്‍ഷം നടന്നു. തീവ്രവാദ ഭീഷണി അന്താരാഷ്ര്ട വിനോദയാത്രകളെ കഴിഞ്ഞ വര്‍ഷം കാര്യമായി ബാധിച്ചിട്ടില്ലെന്നും ഐപികെ വിലയിരുത്തുന്നു. ഐടിബി ബര്‍ലിനിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിക്കപ്പെട്ടത്.

ഏറ്റവും കൂടുതല്‍ വിദേശികള്‍ കഴിഞ്ഞ വര്‍ഷം താത്പര്യം പ്രകടിപ്പിച്ച രാജ്യം സ്‌പെയ്‌നാണ്. ആകെ വിദേശയാത്രകളില്‍ ഏഴു ശതമാനം സ്‌പെയ്‌നിലേക്കായിരുന്നു. നോര്‍ത്ത് അമേരിക്കയിലേക്ക് ആറു ശതമാനവും ലാറ്റിനമേരിക്കയിലേക്ക് അഞ്ച് ശതമാനവും. യൂറോപ്പിലേക്കുള്ള അന്താരാഷ്ര്ട വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ എട്ടു ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയാണ് മുന്‍പന്തിയില്‍.

ബര്‍ലിന്‍ ഐടിബിയില്‍ ഇന്‍ഡ്യന്‍ പവലിയന്‍ എന്നും ശ്രദ്ധാകേന്ദ്രമാണ്. യൂറോപ്യരുടെ ഇഷ്ട സന്ദര്‍ശനരാജ്യമായ ഇന്‍ഡ്യയുടെ വൈവിദ്ധ്യങ്ങള്‍ എന്നും വളരെ മനോഹാരിതയോടെ അവതരിപ്പിയ്ക്കുവാന്‍ ഇന്‍ഡ്യന്‍ പ്രദര്‍ശകര്‍ക്കു കഴിയുന്നു എന്നതും എടുത്ത പറയത്തക്ക വസ്തുതയാണ്. അതില്‍ കേരളമാവട്ടെ, ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സവിശേഷതകള്‍ ചാരുതയോടെ അവതരിപ്പിച്ച് മുന്‍പന്തിയിലെത്തുവാന്‍ കെ.ടി.ഡി.സി, സോമതീരം ആയുര്‍വേദ റിസോര്‍ട്ടുപോലുള്ള ടൂറിസം പ്രതിനിധികള്‍, ഒയെസിസ് ഗ്രൂപ്പ് തുടങ്ങിയവ എന്നും ശ്രദ്ധിയ്ക്കാറുണ്ട്.

അതുകൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങള്‍ നിരവധി ടൂറിസം ഒസ്‌കാറുകളും നേടിയിട്ടുണ്ട്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും സംഘവും ചൊവ്വാഴ്ച തന്നെ ഐടിബിയില്‍ പങ്കെടുക്കാനായി ബര്‍ലിനില്‍ എത്തിയിരുന്നു. മന്തിയും സംഘവും ഞായറാഴ്ച ഡെല്‍ഹിയ്ക്കു മടങ്ങി.മാര്‍ച്ച് ഏഴിന് ആരംഭിച്ച് ഐടിബി മേള ഈ മാസം 11 ന് ഞായറാഴ്ച സമാപിച്ചു.

ജോസ് കുമ്പിളുവേലില്‍

Ads by Google
Monday 12 Mar 2018 01.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW