Tuesday, December 11, 2018 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.39 AM

ടിയാന്‍ഗോങ്‌ നിലയം മിഷിഗണില്‍ പതിച്ചേക്കും

uploads/news/2018/03/199860/in2.jpg

ന്യൂയോര്‍ക്ക്‌: ചൈനയുടെ ടിയാന്‍ഗോങ്‌-1 ബഹിരാകാശ നിലയം അമേരിക്കയിലെ മിഷിഗണില്‍ പതിക്കുമെന്നു റിപ്പോര്‍ട്ട്‌. യു.എസിലെ ഗവേഷണ സ്‌ഥാപനമായ ഏറോസ്‌പേസ്‌ കോര്‍പറേഷന്റേതാണു നിഗമനം.
അടുത്ത മാസം മൂന്നിനാകും നിലയം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുകയെന്നും ഏറോസ്‌പേസ്‌ വ്യക്‌തമാക്കി. ഉത്തര ചൈന, മധ്യ ഇറ്റലി, ഉത്തര സ്‌പെയിന്‍, മധേഷ്യ, ന്യൂസിലന്‍ഡ്‌, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളും ഭീഷണിയിലാണെന്നാണു റിപ്പോര്‍ട്ട്‌.
നേരത്തെ കേരളത്തിനും ഭീഷണിയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. 2016 ലാണു നിലയത്തിന്മേലുള്ള നിയന്ത്രണം ചൈനയ്‌ക്കു നഷ്‌ടമായത്‌. 8.5 ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തിനശിക്കും. എങ്കിലും 10 മുതല്‍ 40 ശതമാനംവരെ ഭൂമിയില്‍ പതിക്കാമെന്നാണു കണക്ക്‌. ഇത്‌ 100 കിലോമീറ്റര്‍ ചുറ്റളവില്‍ ചിതറിത്തെറിക്കുമെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. നിലയത്തില്‍ അടങ്ങിയിട്ടുള്ള വിഷവാതകമെങ്കിലും മനുഷ്യര്‍ക്കു ഭീഷണിയാകുമെന്നാണു സൂചന.

Ads by Google
Tuesday 13 Mar 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW