Monday, December 17, 2018 Last Updated 23 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.39 AM

കെന്‍ ഡോഡ്‌ അന്തരിച്ചു

uploads/news/2018/03/199861/in3.jpg

ലണ്ടന്‍: ബ്രിട്ടനിലെ വിഖ്യാത ഹാസ്യകാരന്‍ സര്‍ കെന്‍ ഡോഡ്‌ (90)അന്തരിച്ചു. തന്റെ കാലത്തെ ഏറ്റവും ജനപ്രീതിയുള്ള ഹാസ്യാഅവതാരകരിലൊരാളായിരുന്നു കെന്‍ ഡോഡ്‌.
നടന്‍, ഗായകന്‍ എന്ന നിലയിലും പ്രശസ്‌തനാണു കെന്‍ ഡോഡ്‌. 40 വര്‍ഷത്തെ പങ്കാളി ആന്‍ ജോണ്‍സിനെ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ കെന്‍ ഡോഡ്‌ വിവാഹം ചെയ്‌തത്‌.
വിനോദമേഖലയ്‌ക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സംഭാവനകളുടെ പേരില്‍ 2017ലാണു സര്‍ പദവി സമ്മാനിക്കുന്നത്‌. പൊടുന്നനെയുള്ള നര്‍മങ്ങളിലൂടെ ആസ്വാദകരെ കീഴടക്കുന്ന സ്‌റ്റേജ്‌ ഷോകളിലൂടെയാണ്‌ കെന്‍ ഡോഡ്‌ ബ്രിട്ടനിലെ ഏറ്റവും ജനപ്രീതിയേറിയ താരമാകുന്നത്‌. 1927 ല്‍ ലിവര്‍പൂളില്‍ ജനിച്ച കെന്‍, ഹാസ്യതാരമെന്ന നിലയിലാണു പ്രശസ്‌തനായത്‌. ജീവിതത്തെ ചിരിയോടെ കണ്ട അദ്ദേഹം ഒരിക്കല്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞപ്പോള്‍ ബ്രിട്ടനും വേദനിച്ചു. 1989 ല്‍ നികുതി വെട്ടിപ്പ്‌ കേസില്‍ കുടുങ്ങി കോടതിയില്‍ വിചാരണ നേരിട്ടപ്പോഴായിരുന്നു അത്‌. "നിങ്ങളെന്നെ ഇവിടെ നഗ്നനാക്കി.
ഇനി ഞാന്‍ പറയുന്നത്‌ കേള്‍ക്കാന്‍ മനസുവച്ചാലും. 51 വയസുവരെ ഞാന്‍ അവധി ആഘോഷിച്ചിട്ടില്ല.
മൂന്ന്‌ വര്‍ഷം കൂടുമ്പോള്‍ മാത്രമാണു പുതിയ വസ്‌ത്രം വാങ്ങിയിരുന്നത്‌. പണം ഏറെ ശ്രദ്ധിച്ചാണു ചെലവിടുന്നത്‌. ഞാന്‍ തട്ടിപ്പ്‌ നടത്തില്ല"- അദ്ദേഹം പറഞ്ഞു. കേസില്‍നിന്ന്‌ അദ്ദേഹം മോചിതനാകുകയും ചെയ്‌തു.
അവസാന കാലത്ത്‌ കാലിനുണ്ടായ തളര്‍ച്ചയെയും ചിരിയോടെ നേരിട്ടു. "എന്റെ കാലുകള്‍ നടക്കാന്‍ മറന്നു. അവയെ ഞാന്‍ പഠിപ്പിച്ചെടുക്കും".

Ads by Google
Tuesday 13 Mar 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW