Tuesday, December 11, 2018 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.39 AM

നേപ്പാളില്‍ വിമാനത്തിനു തീപിടിച്ച്‌ 50 മരണം

uploads/news/2018/03/199862/in1.jpg

കാഠ്‌മണ്ഡു: ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നു തീപിടിച്ചു നേപ്പാളില്‍ 50 മരണം. കാഠ്‌മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തരവിമാനത്താവളത്തിലാണു ദുരന്തം.
67 യാത്രക്കാരും നാലു ജീവനക്കാരുമായി വന്ന യു.എസ്‌. ബംഗ്ലാ എയര്‍ലൈന്‍സ്‌ വിമാനമാണു ദുരന്തത്തില്‍പ്പെട്ടത്‌. റണ്‍വേയില്‍നിന്നു നിരങ്ങി സമീപത്തുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വിമാനം ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ 20 പേരെ കാഠ്‌മണ്ഡു മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നുവെങ്കിലും ഏഴുപേര്‍ അതിനോടകം മരിച്ചിരുന്നു. ബാക്കിയുള്ളവര്‍ ഗുരുതര പൊള്ളലേറ്റു ചികിത്സയിലാണ്‌.
ബംഗ്ലാദേശ്‌ തലസ്‌ഥാനമായ ധാക്കയില്‍നിന്നു കാഠ്‌മണ്ഡുവിലേക്കുള്ള യു.ജി.ബി. 211 പ്രാദേശികസമയം ഉച്ചകഴിഞ്ഞു 2.20നാണു ലാന്‍ഡ്‌ ചെയ്‌തത്‌. സാങ്കേതികതകരാറണ്‌ അപകടത്തിനിടയാക്കിയത്‌ എന്ന നിലപാടിലാണ്‌ അധികൃതര്‍.
റണ്‍വേയിലിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്‌ടമായതായും നേപ്പാള്‍ വ്യോമയാനമന്ത്രാലയത്തിന്റെ ഡയറക്‌ടര്‍ ജനറല്‍ സഞ്‌ജീവ്‌ ഗൗതം പറഞ്ഞു. അപകടത്തെത്തുടര്‍ന്നു ത്രിഭുവന്‍ വിമാനത്താവളത്തിലേയ്‌ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്‌.

Ads by Google
Tuesday 13 Mar 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW