Monday, September 24, 2018 Last Updated 21 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.42 AM

രക്ഷാപ്രവര്‍ത്തനം ജീവന്‍ പണയംവച്ച്‌

uploads/news/2018/03/199889/d7.jpg

കൊരങ്ങണി (തമിഴ്‌നാട്‌) : കൊരങ്ങണി മലമുകളില്‍ കാട്ടുതീ പടര്‍ന്നെന്നും വിനോദസഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ടെന്നും അറിഞ്ഞതോടെ നാട്ടുകാരെ കൂട്ടി ഭാഗ്യരാജ്‌ മലമുകളിലേക്കു കുതിക്കുകയായിരുന്നു. നിലവിളി കേള്‍ക്കുന്നിടത്തേക്കുള്ള പാച്ചിലില്‍ ആളിപ്പടരുന്ന തീയും മറികടന്നു ചെന്നപ്പോഴുള്ള ദൃശ്യങ്ങള്‍ വിവരിക്കുമ്പോള്‍, പട്ടാളത്തിലെ കഠിനമായ ജീവിതത്തില്‍ പാകപ്പെട്ട ഭാഗ്യരാജിന്റെ മനവും ഒന്നുലഞ്ഞു.
അപകടത്തിന്റെ വ്യാപ്‌തി മനസിലാക്കിതോടെ അധികൃതരെ വിവരമറിയിക്കാനും പരുക്കേറ്റവരെ താഴെയെത്തിക്കാനായി ബെഡ്‌ ഷീറ്റുകളും ചാക്കും എത്തിക്കാനും നിര്‍ദേശിച്ച്‌ കുറച്ചാളുകളെ പറഞ്ഞയച്ചു. ഇവര്‍ക്കൊപ്പം വനപാലക സംഘവും പോലീസും മലകയറിയെത്തി. ഒപ്പം ശേഷിച്ചവരെ കൂട്ടി അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമമായിരുന്നു അതുവരെ. കുറ്റാക്കുറ്റിരുട്ടില്‍ മല കയറിയെത്തിയവര്‍ കൊണ്ടുവന്ന ചെറിയ ടോര്‍ച്ചിന്റെ വെളിച്ചത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മരക്കമ്പുകള്‍ വെട്ടിയെടുത്ത്‌ ബെഡ്‌ ഷീറ്റ്‌ കെട്ടിയുണ്ടാക്കിയ സ്‌ട്രെച്ചറില്‍ പരുക്കേറ്റവരെ കിടത്തി പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴോട്ടുള്ള നടപ്പ്‌. തോളില്‍ തൂക്കിയിരിക്കുന്ന ജീവനു വേണ്ടിയുള്ള പ്രാര്‍ഥനയായിരുന്നു ഓരോ ചുവടിലും. ആദ്യ ആളുമായി കുരങ്ങണി ജനറല്‍ ആശുപത്രിയുടെ അടുത്തെത്തിയപ്പോഴേക്കും ആംബുലന്‍സുകളും മറ്റും സജ്‌ജീകരിച്ചിരുന്നു. വീണ്ടും മലമുകളിലേക്കോടി. കണ്ടെത്തിയവരെ താഴേക്കിറക്കി. വിശപ്പും ദാഹവുമില്ലാതെ കൈയും മെയ്യും മറന്നുള്ള രക്ഷാപ്രവര്‍ത്തനം. ദുരന്തവാര്‍ത്ത അറിഞ്ഞ്‌ ചിന്നക്കനാല്‍, സൂര്യനെല്ലി, മൂന്നാര്‍ എന്നിവിടങ്ങളില്‍നിന്നു യുവാക്കളും ട്രെക്കിങ്‌ ജീപ്പ്‌ ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്കെത്തിയിരുന്നു. സൂര്യനെല്ലി ഗ്രീന്‍ഫീല്‍ഡ്‌ ടാക്‌സി ഡ്രൈവേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രേംകുമാറിന്റെ നേതൃത്വത്തിലും ഒരു സംഘമെത്തി.

Ads by Google
Tuesday 13 Mar 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW