Tuesday, December 11, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.47 AM

ജേക്കബ്‌ തോമസ്‌ 'പബ്ലിക്‌ മാസ്‌റ്ററല്ല, സെര്‍വന്റ്‌': ഹൈക്കോടതി

uploads/news/2018/03/199925/k12.jpg

കൊച്ചി: വിജിലന്‍സ്‌ മുന്‍ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌ പബ്ലിക്‌ മാസ്‌റ്ററല്ലെന്നും പബ്ലിക്‌ സെര്‍വന്റ്‌ മാത്രമാണെന്ന കാര്യം ഓര്‍മ വേണമെന്നും ഹൈക്കോടതി. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ്‌ നിയമപ്രകാരം തനിക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ടു ജേക്കബ്‌ തോമസ്‌ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ രൂക്ഷവിമര്‍ശനം.

പൊതുസേവകനെന്ന നിലയില്‍ ജേക്കബ്‌ തോമസിനു പബ്ലിക്‌ മാസ്‌റ്ററാകാനാവില്ല. ജേക്കബ്‌ തോമസിനു മുകളില്‍ അധികാരകേന്ദ്രങ്ങളുണ്ട്‌. കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുക മാത്രമാണു പൊതുസേവകനു ചെയ്യാനാവുക. അല്ലാതെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വിസില്‍ ബ്ലോവേഴ്‌സ്‌ നിയമപ്രകാരം ജേക്കബ്‌ തോമസിനു സംരക്ഷണം നല്‍കാനാവില്ലെന്ന്‌ സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു.

അഴിമതിക്കെതിരേ നിലകൊള്ളുന്നതിനാല്‍ ജീവനു ഭീഷണിയുണ്ടെന്നായിരുന്നു ജേക്കബ്‌ തോമസിന്റെ വാദം. എന്നാല്‍, ജേക്കബ്‌ തോമസ്‌ ചൂണ്ടിക്കാട്ടിയ കേസുകളിലൊന്നും അദ്ദേഹത്തിനു നേരിട്ടു ബന്ധമില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിജിലന്‍സ്‌ ഡയറക്‌ടര്‍ എന്ന നിലയില്‍ മേല്‍നോട്ട ചുമതല വഹിക്കുക മാത്രമാണു ചെയ്‌തത്‌.

കേസുകളൊക്കെ മറ്റ്‌ ഉദ്യോഗസ്‌ഥരാണ്‌ അന്വേഷിച്ചത്‌. ജീവനു ഭീഷണിയുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ അതിന്‌ ഉചിതമായ ഫോറത്തെയാണു സമീപിക്കേണ്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എതിര്‍ സത്യവാങ്‌മൂലം നല്‍കാന്‍ തിങ്കളാഴ്‌ച വരെ ജേക്കബ്‌ തോമസിനു ഹൈക്കോടതി സമയം അനുവദിച്ചു. അതിനിടെ, കേസില്‍ കക്ഷിചേരാന്‍ കണ്ണൂര്‍ സ്വദേശി കോടതിയെ സമീപിച്ചിട്ടുണ്ട്‌.

ചീഫ്‌ സെക്രട്ടറിയോട്‌ ജേക്കബ്‌ തോമസിന്റെ എട്ട്‌ ചോദ്യങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാരിനെ വെട്ടിലാക്കുന്ന തരത്തില്‍ ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണിയോട്‌ അഞ്ചു ചോദ്യങ്ങള്‍ക്കു മറുപടി ആവശ്യപ്പെട്ട്‌ ഡി.ജി.പി: ജേക്കബ്‌ തോമസ്‌. വിവരാവകാശ നിയമപ്രകാരം ചില ചോദ്യങ്ങളും അദ്ദേഹം ചീഫ്‌ സെക്രട്ടറിയോട്‌ ആരാഞ്ഞു.

കേരളത്തില്‍ എത്ര ഡി.ജി.പിമാരുണ്ട്‌? ഓള്‍ ഇന്ത്യാ സര്‍വീസ്‌ റൂള്‍സ്‌ അനുസരിച്ച്‌ എത്ര ഡി.ജി.പിമാരാണ്‌ കേരളത്തിനു വേണ്ടത്‌? സംസ്‌ഥാന സര്‍വീസിലെ സീനിയര്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ആരാണ്‌? ഐ.ജി റാങ്കിനു മുകളിലുളളവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാനുളള അവകാശം ആര്‍ക്ക്‌?..എന്നിങ്ങനെ പോകുന്നു ജേക്കബ്‌ തോമസിന്റെ ചോദ്യങ്ങള്‍. മറുപടി ഉടന്‍ കിട്ടാന്‍ നടപടി വേണമെന്നും ചീഫ്‌ സെക്രട്ടറിയോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 13 Mar 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW