Monday, September 24, 2018 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.47 AM

നടിയെ ആക്രമിച്ച കേസ്‌: സ്‌റ്റേയില്ല; വിചാരണ നാളെ തുടങ്ങും

uploads/news/2018/03/199928/k3.jpg

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം അഡീ. സെഷന്‍സ്‌ കോടതിയിലെ വിചാരണ നടപടി സ്‌റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വിചാരണ വൈകിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജി 21 ലേക്കു മാറ്റിയ കോടതി അന്നു വിശദീകരണം ബോധിപ്പിക്കണമെന്ന്‌ പോലീസിനു നിര്‍ദേശം നല്‍കി. സ്‌റ്റേ അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്‌തമാക്കിയതോടെ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ നാളെ വിചാരണ നടപടി ആരംഭിക്കും.
ഇതോടെ പള്‍സര്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കുമൊപ്പം ദിലീപും വിചാരണ നേരിടേണ്ടി വരും. നാളെ മറ്റു നടപടിയൊന്നും ഉണ്ടാവില്ല. പേരുവിളിച്ച്‌ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തും. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരായാലും മതി. തുടര്‍ന്നു കക്ഷികളുടെ പ്രാരംഭ വാദവും കുറ്റപത്രം വായിച്ചു കേള്‍ക്കാനും വേണ്ടി കേസ്‌ മറ്റൊരു ദിവസത്തിലേക്കു മാറ്റും. പിന്നീടാകും വിസ്‌താരം ആരംഭിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ മധ്യവേനല്‍ അവധിക്കുശേഷമാകും വിചാരണ ആരംഭിക്കുക. വിചാരണ തുടങ്ങിയാല്‍ ഇടയ്‌ക്കിടെ താരം കോടതി കയറേണ്ടി വരും. അതുകൊണ്ടുതന്നെ സിനിമാ അഭിനയത്തില്‍നിന്നു തല്‍ക്കാലം വിട്ടുനില്‍ക്കാനാണ്‌ ദിലീപ്‌ ആലോചിക്കുന്നത്‌.
അങ്കമാലി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍നിന്നും കേസിലെ വിവാദ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ്‌ കിട്ടാത്ത നടപടി ചോദ്യം ചെയ്‌തു സമര്‍പ്പിച്ച ഹര്‍ജിയിലെ ഉപഹര്‍ജിയായാണ്‌ വിചാരണ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. മെമ്മറി കാര്‍ഡിന്‌ പുറമെ പ്രോസിക്യൂഷന്റെ മറ്റു പല രേഖകളുടെയും പകര്‍പ്പുകള്‍ ലഭിക്കാനുണ്ടെന്നും ഈ രേഖകള്‍ വിചാരണയ്‌ക്ക്‌ അനിവാര്യമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

Ads by Google
Tuesday 13 Mar 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW