Monday, September 24, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.53 AM

ഓസീസിനെ എറിഞ്ഞിട്ടു

uploads/news/2018/03/199932/s4.jpg

പോര്‍ട്ട്‌ എലിസബത്ത്‌: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ആറു വിക്കറ്റ്‌ ജയം.
സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 243, രണ്ടാം ഇന്നിങ്‌സ് 239. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 382, രണ്ടാം ഇന്നിങ്‌സ് നാലിന്‌ 102.
രണ്ടാം ഇന്നിങ്‌സില്‍ 101 റണ്ണിന്റെ വിജയ ലക്ഷ്യവുമായാണു ദക്ഷിണാഫ്രിക്ക ബാറ്റ്‌ ചെയ്‌തത്‌. എയ്‌ദീന്‍ മര്‍ക്രം (28 പന്തില്‍ 21), ഡീന്‍ എല്‍ഗാര്‍ (അഞ്ച്‌), ഹാഷിം ആംല (27), എ.ബി. ഡിവിലിയേഴ്‌സ് (26 പന്തില്‍ 28) എന്നിവരെ പുറത്താക്കാന്‍ ഓസീസ്‌ ബൗളര്‍മാര്‍ക്കു കഴിഞ്ഞെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.
നായകന്‍ ഫാഫ്‌ ഡു പ്ലെസിസ്‌ (രണ്ട്‌) ഡി ബ്രൂയിന്‍ (15) എന്നിവര്‍ പുറത്താകാതെനിന്നു. നാല്‌ ടെസ്‌റ്റുകളുടെ പരമ്പര ഇതോടെ 1-1 നു തുല്യനിലയിലായി. 54 റണ്‍ വഴങ്ങി ആറു വിക്കറ്റെടുത്ത പേസര്‍ കാഗിസോ റബാഡയുടെ പ്രകടനമാണ്‌ ഓസീസിന്റെ നിയന്ത്രിച്ചത്‌്്. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്ത റബാഡ മത്സരത്തില്‍ ആകെ 11 പേരെ പുറത്താക്കി. മത്സരത്തിലെ താരവും അദ്ദേഹമാണ്‌്.
ഉസ്‌മാന്‍ ഖ്വാജ (136 പന്തില്‍ 75), മിച്ചല്‍ മാര്‍ഷ്‌ (45), ടിം പെയ്‌ന്‍ (28) എന്നിവരും വാലറ്റക്കാരന്‍ ജോഷ്‌ ഹാസില്‍വുഡും (17 പന്തില്‍ 17) മാത്രമാണു പൊരുതിയത്‌. കേശവ്‌ മഹാരാജും ലുങ്കി എന്‍ഗിഡിയും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ 126 റണ്ണുമായി പുറത്താകാതെനിന്ന ഡിവിലിയേഴ്‌സാണു ദക്ഷിണാഫ്രിക്കയ്‌ക്ക് 139 റണ്ണിന്റെ ലീഡ്‌ നേടിക്കൊടുത്തത്‌. രണ്ടാം ഇന്നിങ്‌സില്‍ ടീമിനെ ജയത്തിന്‌ അടുത്തെത്തിച്ച ശേഷമാണു ഡിവിലിയേഴ്‌സ് പുറത്തായത്‌.

റബാഡയ്‌ക്കു വിലക്ക്‌

ജൊഹാനസ്‌ബര്‍ഗ്‌: ദക്ഷിണാഫ്രിക്കയുടെ പേസ്‌ ബൗളര്‍ കാഗിസോ റബാഡയ്‌ക്കു രണ്ട്‌ ക്രിക്കറ്റ്‌ ടെസ്‌റ്റ് മത്സരങ്ങളില്‍നിന്നു വിലക്ക്‌.
ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന രണ്ടാം ടെസ്‌റ്റിലെ മോശം പെരുമാറ്റത്തിനാണു വിലക്ക്‌. കൂടാതെ മാച്ച്‌ ഫീയുടെ 50 ശതമാനം പിഴ ശിക്ഷയും അച്ചടക്ക സമിതി വിധിച്ചു. ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ്‌ സ്‌മിത്തിന്റെ തോളില്‍ റബാഡ മനപൂര്‍വം ഇടിച്ചതായി അച്ചടക്ക സമിതി കണ്ടെത്തി.
കൂടാതെ ബാറ്റ്‌സ്മാനെ പുറത്താക്കിയതിനു പിന്നാലെ മോശം ഭാഷ ഉപയോഗിച്ചതായും അവര്‍ കണ്ടെത്തി. കളിക്കളത്തില്‍ മോശം ഭാഷ ഉപയോഗിച്ചതിന്‌ ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്‌ മാച്ച്‌ ഫീയുടെ 20 ശതമാനം പിഴ ശിക്ഷയും വിധിച്ചു.

Ads by Google
Tuesday 13 Mar 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW