Monday, September 24, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.53 AM

യൂകി ഭാംബ്രിക്ക്‌ അട്ടിമറി ജയം

uploads/news/2018/03/199933/s5.jpg

ഇന്ത്യന്‍ വെല്‍സ്‌: ഇന്ത്യയുടെ യുവ ടെന്നീസ്‌ താരം യൂകി ഭാംബ്രിക്കു കരിയറിലെ ഏറ്റവും മികച്ച അട്ടിമറി ജയം. ഇന്ത്യന്‍ വെല്‍സ്‌ മാസ്‌റ്റേഴ്‌സ് രണ്ടാം റൗണ്ടില്‍ ലോക 12-ാം റാങ്കുകാരന്‍ ഫ്രാന്‍സിന്റെ ലൂകാസ്‌ പൗലിയെ അട്ടിമറിച്ചാണു ഭാംബ്രി മുന്നേറിയത്‌്. സ്‌കോര്‍: 6-4, 6-4. മത്സരം ഒരു മണിക്കൂര്‍ 19 മിനിട്ട്‌ നീണ്ടു. ലോക റാങ്കിങ്ങില്‍ 110 ാമനായ ഭാംബ്രി യോഗ്യതാ റൗണ്ട്‌ കടന്നാണ്‌ ഇന്ത്യന്‍ വെല്‍സ്‌ ഓപ്പണില്‍ കളിച്ചത്‌. 2014 ലെ ചെന്നൈ ഓപ്പണില്‍ ലോക 16-ാം റാങ്കുകാരന്‍ ഫാബിയോ ഫോഗ്നിനിയെ തോല്‍പ്പിച്ചതായിരുന്നു ഭാംബ്രിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തിയിരുന്നത്‌. 25 വയസുകാരനായ ഭാംബ്രി 2017 ഓഗസ്‌റ്റില്‍ ലോക 22-ാം റാങ്കുകാരന്‍ ഗായ്‌ല്‍ മോണ്‍ഫില്‍സിനെ അട്ടിമറിച്ചിരുന്നു. ലൂകാസ്‌ പൗലിയെ അട്ടിമറിച്ചതോടെ ഭാംബ്രിക്ക്‌ 45 റാങ്കിങ്‌ പോയിന്റും 47,170 യു.എസ്‌. ഡോളറും ഉറപ്പാക്കാനായി. യു.എസിന്റെ ലോക 21-ാം റാങ്കുകാരന്‍ സാം ക്വറിയാണു മൂന്നാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തെ നേരിടുക. ജര്‍മനിയുടെ മിഷാ സ്വരേവിനെയാണു സാം തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-4, 7-5.

Ads by Google
Tuesday 13 Mar 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW