Wednesday, June 20, 2018 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.53 AM

ഇന്ത്യന്‍ ടീമില്‍ നാലു മലയാളി താരങ്ങള്‍

uploads/news/2018/03/199938/s3.jpg

കോട്ടയം: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌ കോസ്‌റ്റില്‍ അടുത്ത മാസം നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ബാസ്‌കറ്റ്‌ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ നാലു മലയാളി താരങ്ങള്‍ ഇടംപിടിച്ചു.
വനിതാ താരങ്ങളായ പി.എസ്‌. ജീന, പി.ജി. അഞ്‌ജന, ഗ്രിമ മെര്‍ലിന്‍ വര്‍ഗീസ്‌, ശ്രുതി മേനോന്‍ എന്നിവരാണ്‌ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്‌. ശ്രുതി മേനോന്‍ റെയില്‍വേയുടെ താരവും മറ്റുള്ളവര്‍ കെ.എസ്‌.ഇ.ബിയുടെ താരങ്ങളുമാണ്‌. വനിതാ ടീമിന്റെ ആദ്യ മത്സരം ഏപ്രില്‍ അഞ്ചിന്‌ ജമൈക്കയ്‌ക്കെതിരേയാണ്‌. ഏഴിന്‌ മലേഷ്യയും എട്ടിന്‌ ന്യൂസിലന്‍ഡും ഇന്ത്യയെ നേരിടും. പുരുഷന്‍മാരുടെ ആദ്യ മത്സരവും ജമൈക്കയ്‌ക്കെതിരേയാണ്‌്. അഞ്ചിനു നടക്കുന്ന മത്സരത്തിനു ശേഷം ഏഴിന്‌ ഇംഗ്ലണ്ടിനെയും എട്ടിന്‌ സ്‌കോട്ട്‌ലന്‍ഡിനെയും അവര്‍ നേരിടും. വനിതാ ടീം: ശ്രീരണ്‍ ലിമായ്‌ (മഹാരാഷ്‌ട്ര), മധു കുമാരി, പി.യു. നവനീത, ആര്‍. രാജപ്രിയദര്‍ശിനി, ശ്രുതി മേനോന്‍ (എല്ലാവരും റെയില്‍വേസ്‌), പി.എസ്‌.ജീന, പി.ജി. അഞ്‌ജന, ഗ്രിമ മെര്‍ലിന്‍ വര്‍ഗീസ്‌ (എല്ലാവരും കേരളം), രസ്‌പ്രീത്‌ സിദ്ധു (ഡല്‍ഹി), എച്ച്‌.എം. ഭാന്‍ഡവ്യ (കര്‍ണാടക), അന്‍മോല്‍പ്രീത്‌ കൗര്‍ (പഞ്ചാബ്‌), ബര്‍ഖ സോന്‍കര്‍ (ഉത്തര്‍പ്രദേശ്‌). പുരുഷ ടീം: യാദ്‌വീന്ദര്‍ സിങ്‌ (ഉത്തരാഖണ്ഡ്‌), അമൃത്‌പാല്‍ സിങ്‌, അംജോത്‌ സിങ്‌, സത്നാം സിങ്‌, അര്‍ഷ്‌പ്രീത്‌ സിങ്‌ ഭുല്ലാര്‍ (എല്ലാവരും പഞ്ചാബ്‌), എ. അരവിന്ദ്‌, പി. അകിലന്‍, ജസ്‌റ്റിന്‍ ജി.പി. ജീവനാഥന്‍ (എല്ലാവരും തമിഴ്‌നാട്‌), രവി ഭരദ്വാജ്‌ (ചണ്ഡീഗഡ്‌), അരവിന്ദ്‌ അറുമുഖന്‍ (കര്‍ണാടക), ജോഗീന്ദര്‍ സിങ്‌ (സര്‍വീസസ്‌). ബംഗളുരുവിലെ ശ്രീ കണ്‌ഠീരവ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിശീലന ക്യാമ്പിനു ശേഷം കോമണ്‍വെല്‍ത്ത്‌ ഗെയിംസിനു മൂന്നാഴ്‌ച ശേഷിക്കേ ടീം ഓസ്‌ട്രേലിയയിലെ റണ്‍വേ ബേ സൂപ്പര്‍ സ്‌പോര്‍ട്‌സ് സെന്ററിലേക്കു പോകും.

Ads by Google
Tuesday 13 Mar 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW