Wednesday, June 20, 2018 Last Updated 11 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.59 AM

മൂന്നു ദിവസംമുമ്പു കാണാതെപോയ കോഴിയെ തെരഞ്ഞ വീട്ടമ്മ കിണറ്റില്‍ കണ്ടത്‌ ജീവനുള്ള കോഴിയെയും യുവാവിന്റെ ജീര്‍ണിച്ച മൃതദേഹവും

uploads/news/2018/03/199940/deepu.jpg

റാന്നി: മൂന്നു ദിവസം മുമ്പു കാണാതായ കോഴിയെ തെരഞ്ഞുപോയ വീട്ടമ്മ കണ്ടത്‌ അയല്‍വാസിയായ യുവാവിന്റെ ജീര്‍ണിച്ച മൃതദേഹം. വടശേരിക്കര ബംഗ്‌ളാംകടവ്‌ യു.പി സ്‌കൂളിനു സമീപം ശ്രീമന്ദിരത്തില്‍ വിജയന്‍ നായരുടെ മകന്‍ ദീപു (35) വിന്റെ മൃതദേഹമാണ്‌ വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്‌. മൃതദേഹത്തിന്‌ ഒരാഴ്‌ചയോളം പഴക്കമുണ്ടെന്നാണ്‌ പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പെയിന്റിംഗ്‌ തൊഴിലാളിയായ ദിപു വീട്ടില്‍ തനിച്ചായിരുന്നു താമസം. അതുകൊണ്ടു തന്നെ യുവാവിന്റെ മരണം ആരും അറിഞ്ഞിരുന്നില്ല.

അയല്‍വാസിയായ വീട്ടമ്മയുടെ മുട്ടക്കോഴിയെ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ കാണാതായത്‌. രണ്ടു ദിവസമായി ഇതിനായുള്ള തെരച്ചിലിലായിരുന്നു ഇവര്‍. ഇന്നലെ അയല്‍വാസിയുടെ കിണറ്റില്‍നിന്നും കോഴിയുടെ ശബ്‌ദം കേട്ട്‌ നോക്കിയപ്പോഴാണ്‌ ജീവനുള്ള കോഴിയെയും യുവാവിന്റെ മൃതദേഹവും കണ്ടെത്തിയത്‌. വീട്ടമ്മ അറിയിച്ചതനുസരിച്ച്‌ നാട്ടുകാരും പോലീസുമെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. പതിനഞ്ചടിയോളം താഴ്‌ചയും ഒന്നരയടി ആള്‍മറയുമുള്ള കിണറ്റില്‍ കുറച്ചു വെള്ളം മാത്രമെ ഉണ്ടായിരുന്നുള്ളു. മദ്യപാന ശീലമുണ്ടായിരുന്ന യുവാവ്‌ കാല്‍വഴുതി കിണറ്റില്‍ വീണ്‌ അപകടം ഉണ്ടായതാകാമെന്നാണു പോലീസ്‌ പറയുന്നത്‌. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്‌റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോയി.

Ads by Google
Tuesday 13 Mar 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW