Tuesday, March 19, 2019 Last Updated 11 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 08.08 AM

വെള്ളത്തിനായി കരഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടി, വസ്ത്രങ്ങള്‍ കത്തിപ്പോയവര്‍ ; മലകയറിയെത്തിയവരെ കാത്തിരുന്നത് ഹൃദയഭേദകമായ കാഴ്ചകള്‍

uploads/news/2018/03/199971/helicoptar.jpg

തേനി: വസ്ത്രങ്ങളടക്കം കത്തിയുരുകി പൊള്ളി കിടക്കുന്ന മനുഷ്യര്‍... ഇറ്റു വെള്ളത്തിനു കേഴുന്നവര്‍... നിലവിളിക്കാന്‍ പോലും ശബ്ദം ശേഷിക്കാത്തവര്‍... കൊരങ്ങണി മലയുടെ മനോഹാരിത ഉള്ളുലയ്ക്കുന്ന കാഴ്ചകളിലേക്കു മാറിയതു നിമിഷങ്ങള്‍ കൊണ്ടാണ്. കാടിന്റെ സൗന്ദര്യം നുകരാന്‍ കലമ്പലുകളുമായി മലകയറിയവര്‍ പ്രകൃതിയുടെ രൗദ്രഭാവത്തില്‍ കരിഞ്ഞുവീഴുകയായിരുന്നു. എട്ടു ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്തയുമായാണ് ഇന്നലെ നേരം പുലര്‍ന്നത്. മണിക്കൂറുകള്‍ പിന്നിട്ടതോടെ മരണസംഖ്യ പതിനൊന്നായി.

ജീവനു വേണ്ടി മല്ലടിച്ച് മൂന്നു പേര്‍. അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ് അതിലേറെപ്പേര്‍. തേനിയും കൊരങ്ങണിയും വിറങ്ങലിച്ചുനില്‍ക്കുകയാണ്. ചെെന്നെയില്‍നിന്നും ഈറോഡില്‍നിന്നുമായി 39 പേരടങ്ങുന്ന സംഘമാണ് കൊളുക്കുമലയില്‍ ട്രെക്കിങ്ങിനായി വന്നത്. ചെെന്നെയില്‍നിന്ന് ട്രാവലറിലെത്തിയ പന്ത്രണ്ടംഗ സംഘം സൂര്യനെല്ലിയില്‍നിന്നും മറ്റുള്ളവര്‍ കൊരങ്ങണിയില്‍നിന്നുമാണ് കാടുകയറിയത്. ഇവര്‍ കൊളുക്കുമലയില്‍ ഒന്നിച്ചു. ഞായറാഴ്ച ഉച്ചയോടെ കൊളുക്കുമലയില്‍നിന്നു കൊരങ്ങണിയിലേക്കു മലയിറങ്ങി.

ഏഴു കി.മീ. പിന്നിട്ട് ഉച്ചയ്ക്കു മൂന്നോടെ ഒറ്റമരത്തെത്തിയപ്പോഴാണ്ദുരന്തം കാട്ടുതീയായി കാത്തുനിന്നത്. എല്ലാവരും ചിതറിയോടി; ചിലര്‍ പാറക്കെട്ടുകളില്‍ അഭയം തേടി. ചുറ്റിനും തീ പടര്‍ന്നതോടെ ഓടിയവരാണു തീയില്‍ അകപ്പെട്ടത്. ഒറ്റയടിപ്പാതയും കീഴ്ക്കാംതൂക്കായ പ്രദേശവും രക്ഷാപ്രവര്‍ത്തനം െവെകിച്ചു.

വിവരമറിഞ്ഞു മലകയറിയെത്തിയവരെ കാത്തിരുന്നത് ഹൃദയഭേദകമായ കാഴ്ചകളാണ്. 90 ശതമാനവും പൊള്ളലേറ്റവര്‍. അല്‍പ്പം വെള്ളത്തിനായി കരഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശബ്ദം മനസില്‍നിന്നു മായുന്നില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. വസ്ത്രങ്ങള്‍ കത്തിപ്പോയവര്‍ക്കു മുണ്ടും ഷര്‍ട്ടും അഴിച്ചുനല്‍കി. ആദ്യം മലകയറിച്ചെന്നവര്‍ ദുരന്തത്തിന്റെ വ്യാപ്തിക്കു മുന്നില്‍ പകച്ചുനിന്നു. കൂടുതല്‍ ആളും സാധനസാമഗ്രികളും വെളിച്ചവും എത്തിയതോടെയാണു രക്ഷാദൗത്യം സജീവമായത്.

വിനോദസഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ടെന്നും അറിഞ്ഞതോടെ നാട്ടുകാരെ കൂട്ടി ഭാഗ്യരാജ് മലമുകളിലേക്കു കുതിക്കുകയായിരുന്നു. നിലവിളി കേള്‍ക്കുന്നിടത്തേക്കുള്ള പാച്ചിലില്‍ ആളിപ്പടരുന്ന തീയും മറികടന്നു ചെന്നപ്പോഴുള്ള ദൃശ്യങ്ങള്‍ വിവരിക്കുമ്പോള്‍, പട്ടാളത്തിലെ കഠിനമായ ജീവിതത്തില്‍ പാകപ്പെട്ട ഭാഗ്യരാജിന്റെ മനവും ഒന്നുലഞ്ഞു. രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ വിവേകും വിദ്യയും ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയിലായിരുന്നു. വിദ്യയുടെ വസ്ത്രങ്ങളെല്ലാം പൂര്‍ണമായി കത്തിപ്പോയപ്പോള്‍ വിവേക് തന്റെ പാതി കത്തിയ വസ്ത്രം വിദ്യയ്ക്ക് നല്‍കിയിരുന്നു. പിടഞ്ഞുകൊണ്ടിരുന്ന ഇരുവരും ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്.

അപകടത്തിന്റെ വ്യാപ്തി മനസിലാക്കിതോടെ അധികൃതരെ വിവരമറിയിക്കാനും പരുക്കേറ്റവരെ താഴെയെത്തിക്കാനായി ബെഡ് ഷീറ്റുകളും ചാക്കും എത്തിക്കാനും നിര്‍ദേശിച്ച് കുറച്ചാളുകളെ പറഞ്ഞയച്ചു. ഇവര്‍ക്കൊപ്പം വനപാലക സംഘവും പോലീസും മലകയറിയെത്തി. ഒപ്പം ശേഷിച്ചവരെ കൂട്ടി അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമമായിരുന്നു അതുവരെ. കുറ്റാക്കുറ്റിരുട്ടില്‍ മല കയറിയെത്തിയവര്‍ കൊണ്ടുവന്ന ചെറിയ ടോര്‍ച്ചിന്റെ വെളിച്ചത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

മരക്കമ്പുകള്‍ വെട്ടിയെടുത്ത് ബെഡ് ഷീറ്റ് കെട്ടിയുണ്ടാക്കിയ സ്‌ട്രെച്ചറില്‍ പരുക്കേറ്റവരെ കിടത്തി പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴോട്ടുള്ള നടപ്പ്. തോളില്‍ തൂക്കിയിരിക്കുന്ന ജീവനു വേണ്ടിയുള്ള പ്രാര്‍ഥനയായിരുന്നു ഓരോ ചുവടിലും. ആദ്യ ആളുമായി കുരങ്ങണി ജനറല്‍ ആശുപത്രിയുടെ അടുത്തെത്തിയപ്പോഴേക്കും ആംബുലന്‍സുകളും മറ്റും സജ്ജീകരിച്ചിരുന്നു. വീണ്ടും മലമുകളിലേക്കോടി. കണ്ടെത്തിയവരെ താഴേക്കിറക്കി. വിശപ്പും ദാഹവുമില്ലാതെ െകെയും മെയ്യും മറന്നുള്ള രക്ഷാപ്രവര്‍ത്തനം.

ദുരന്തവാര്‍ത്ത അറിഞ്ഞ് ചിന്നക്കനാല്‍, സൂര്യനെല്ലി, മൂന്നാര്‍ എന്നിവിടങ്ങളില്‍നിന്നു യുവാക്കളും ട്രെക്കിങ് ജീപ്പ് ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്കെത്തിയിരുന്നു. സൂര്യനെല്ലി ഗ്രീന്‍ഫീല്‍ഡ് ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രേംകുമാറിന്റെ നേതൃത്വത്തിലും ഒരു സംഘമെത്തി. ട്രെക്കിങ്ങിന് ആളുകളെ ക്ഷണിച്ച് ചെെന്നെ ട്രെക്കിങ് €ബിന്റെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് അറിയിപ്പ് വന്നത്. രജിസ്‌ട്രേഷനായി €ബിന്റെ വെബ്‌െസെറ്റിന്റെ ലിങ്കും നല്‍കിയിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന വഴികാട്ടികളെ കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ ചിത്രം വ്യക്തമാകൂ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW