Monday, June 25, 2018 Last Updated 20 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 11.06 AM

അതിരൂപത ഭൂമി ഇടപാടിന് പിന്നില്‍ ഫാരീസ് അബൂബക്കര്‍; പൊതുജനത്തോട് സത്യം തുറന്നുപറയാന്‍ കര്‍ദ്ദിനാള്‍ ബാധ്യസ്ഥന്‍: പി.സി ജോര്‍ജ്

'ദീപിക' വിറ്റുമുടിപ്പിച്ച സംഘം തന്നെയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഫാരീസിന്റെ ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.
church land deal
ഫാരീസ് അബൂബക്കര്‍(പഴയ ചിത്രം), പി.സി ജോര്‍ജ്‌

കൊച്ചി: സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ് എം.എല്‍.എ. ഭൂമി കുംഭകോണത്തിനു പിന്നില്‍ ഫാരീസ് അബൂബക്കറിന്റെ റിയല്‍ എസ്‌റ്റേറ്റ് ആണെന്ന് പി.സി ജോര്‍ജ് തിങ്കളാഴ്ച രാത്രി നടന്ന രണ്ട് ചാനല്‍ ചര്‍ച്ചകളില്‍ വെളിപ്പെടുത്തി. 'ദീപിക' വിറ്റുമുടിപ്പിച്ച സംഘം തന്നെയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഫാരീസിന്റെ ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ദ്ദിനാളിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് സ്വകാര്യ വാര്‍ത്ത ചാനലുകള്‍ ഈ വിഷയം പ്രൈം ടൈം ചര്‍ച്ചയ്ക്ക് കൊണ്ടുവന്നത്. ഇതിനിടെയാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. സാജു വര്‍ഗീസ് കുന്നേല്‍ കുമളി സ്വദേശിയാണെന്നും ഒരു ഗതിയുമില്ലാതിരുന്ന ഇയാള്‍ ഇന്ന് കോടികളുടെ ആസ്തിയുടെ ഉടമയാണ്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെയാണ് ഈ നിലയില്‍ ആയത്. കൊച്ചി വാഴക്കാലയിലാണ് സാജു ഇപ്പോള്‍ താമസിക്കുന്നതെന്നും ജോര്‍ജ് വ്യക്തമാക്കി.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പറ്റിയ പിഴവ് സത്യം തുറന്നുപറയുന്നതില്‍ വന്ന വീഴ്ചയാണ്. ഭൂമി വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ കര്‍ദ്ദിനാള്‍ തന്നെ നിയോഗിച്ച വൈദിക സമിതിയുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. ആ റിപ്പോര്‍ട്ട് ഞാന്‍ വായിച്ചതാണ്. വഴിയേ പോകുന്നവര്‍ എല്ലാം വന്നു ചോദിച്ചാല്‍ മറുപടി പറയേണ്ട കാര്യം അദ്ദേഹത്തിനില്ല. എന്നാല്‍ അതിരൂപതയിലെ വൈദികരുടെ ചോദ്യങ്ങളോട് എങ്കിലും മറുപടി പറയാന്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്.

കര്‍ദ്ദിനാളിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ തനിക്ക് വളരെയേറെ ദുഃഖവും വേദനയുമുണ്ട്. അദ്ദേഹം പരിശുദ്ധനായ പിതാവാണ്. അദ്ദേഹത്തിന് ചില വീഴ്ചകള്‍ പറ്റി. അത് ക്ഷമിക്കാന്‍ സഭ തയ്യാറാകണം. ഏഴല്ല, എഴുപത് പ്രാവിശ്യം ക്ഷമിക്കണമെന്ന പഠിപ്പിച്ച യേശുവില്‍ വിശ്വസിക്കുന്നവനാണ് താന്‍. അതിരൂപതയിലെ ചില വൈദികര്‍ പിതാവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും ചില അത്മായര്‍ അദ്ദേഹത്തെ തടയുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതും തെറ്റാണ്.

അതിരൂപത ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 65 ലക്ഷം രൂപ പ്രതിമാസം പലിശയടയ്ക്കണം. ഈ അവസ്ഥയിലേക്ക് അതിരൂപതയെ എത്തിച്ചവര്‍ സമാധാനം പറയണം. അല്ലെങ്കില്‍ യൂറോപ്പിലും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇവിടേയും സംഭവിക്കും. അവിടെ കടംകേറി മുടിഞ്ഞ പള്ളികള്‍ മറ്റു മതസ്ഥര്‍ക്ക് വില്‍ക്കുകയാണ്. ചില പള്ളികള്‍ ബാറുകള്‍ ആയിട്ടുണ്ടെന്നും ഭാവിയില്‍ ഇവിടേയും അതു സംഭവിച്ചേക്കുമെന്നും ജോര്‍ജ് പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW