Monday, June 25, 2018 Last Updated 16 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 11.35 AM

കായംകുളം കൊച്ചുണ്ണി ചിത്രീകരണത്തിനിടെ നിവിന്‍ പോളിക്ക് പരിക്ക്: ഷൂട്ടിങ് നിര്‍ത്തിവെച്ചു

uploads/news/2018/03/199996/nivin.jpg

റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ നായകന്‍ നിവിന്‍ പോളിക്ക് പരിക്ക്. ഇടതു കയ്യുടെ എല്ലിനാണ് പരിക്കേറ്റത്. ഗോവയില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം.

പരിക്കിനേത്തുടര്‍ന്ന് നിവിന് 15 ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു. അതിനാല്‍ പരിക്ക് ഭേദമായ ശേഷമേ നിവിന്‍ തിരിച്ചെത്തൂ. ഗോവയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുന്നതിനിടെയായിരുന്നു അപകടം.

മോഹന്‍ലാലും ചിത്രത്തിലുണ്ട്. മോഹന്‍ലാലും നിവിനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രവും കൂടിയാണ് കൊച്ചുണ്ണി. കള്ളന്‍ കൊച്ചുണ്ണിയുടെ സുഹൃത്തായ മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. പ്രിയാ ആനന്ദ്, സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.

Ads by Google
Tuesday 13 Mar 2018 11.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW