Tuesday, December 11, 2018 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.32 PM

ഇന്ത്യയിൽ വാഹനങ്ങളുടെ വില 5 ശതമാനം വർധിപ്പിച്ച് വോൾവോ

volvo cars india to hike prices across models by up to 5 percent

സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ കാര്‍ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചു. മോഡലുകളുടെ വില അഞ്ചു ശതമാനം വരെ വര്‍ധിപ്പിക്കാനാണ് വോള്‍വോയുടെ തീരുമാനം. മാര്‍ച്ച് മാസം മുതല്‍ പുതിയ വില മോഡലുകളില്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. പുതുക്കിയ വില കസ്റ്റംസ് വിഭാഗത്തില്‍ നിന്നും അനുമതി ലഭിക്കാനിരിക്കുന്ന പുതിയ കാറുകള്‍ക്കാണ് ബാധകമാവുക.

പൂര്‍ണ ഇറക്കുമതി വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചതാണ് കാര്‍ വില കൂട്ടാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ വാഹനങ്ങള്‍ക്കും പൂര്‍ണ ഇറക്കുമതി വാഹനങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കുമെന്ന് ഫെബ്രുവരി ഒന്നിന് നടന്ന ബജറ്റ് പ്രഖ്യാപനത്തിലാണ് കേന്ദ്രം അറിയിച്ചത്.

volvo cars india to hike prices across models by up to 5 percent

ഇറക്കുമതി ചെയ്ത എഞ്ചിന്‍ ഘടകങ്ങളുടെ നികുതി ഏഴര ശതമാനത്തില്‍ നിന്നും പത്തു ശതമാനമായാണ് വര്‍ധനവ്. പതിനഞ്ചു ശതമാനമാണ് ഇറക്കുമതി ചെയ്ത വാഹന ഘടകങ്ങള്‍ക്ക് (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ കിറ്റുകള്‍) പുതിയ നികുതി. പൂര്‍ണ ഇറക്കുമതി വാഹനങ്ങള്‍ക്ക് (കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ്) 20 ശതമാനത്തില്‍ നിന്നും 25 ശതമാനമായാണ് നികുതി വര്‍ധിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW