Monday, September 24, 2018 Last Updated 37 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 04.21 PM

ചെഞ്ചുണ്ടില്‍ മാറിമറയുന്ന ട്രെന്‍ഡ്...

uploads/news/2018/03/200073/WeeklyFASHION130318.jpg

എല്‍.ഡി.ക്ലര്‍ക്കായ വീണയ്ക്ക് പണ്ടുമുതലേ ലിപ്‌സ്റ്റിക്കിനോടു വല്ലാത്ത ഇഷ്ടമാണ്. എങ്കിലും ഇതുവരെ ലിപ്‌സ്റ്റിക് ഇട്ടിരുന്നില്ല.

വീട്ടില്‍ ടിവി കാണുന്ന സമയത്ത് സിനിമയിലെയും സീരിയലിലെയും നായികമാരുടെ വേഷവിധാനങ്ങളെക്കുറിച്ചാണ് സഹോദരിമാരുടെ സംസാരമെങ്കില്‍, വീണയുടെ ചിന്ത നായികമാ
രുടെ ചുണ്ടിലെ ലിപ്‌സ്റ്റിക്കിനെക്കുറിച്ചാണ്.

ഓഫീസ് സംബന്ധമായ ആവശ്യത്തിന് എറണാകുളത്തുപോയി മടങ്ങ വേ, നഗരത്തിലെ തിരക്കേറിയ ഒരു ലേഡീസ് സെന്ററില്‍ അവള്‍ കയറി. ലിപ് സ്റ്റിക് ആവശ്യപ്പെട്ട വീണയ്ക്കു മുന്നി ല്‍ സെയില്‍സ്‌ഗേള്‍ വിവിധ ഷേഡുകളിലുള്ള ലിപ്‌സ്റ്റിക്കുകള്‍ നിരത്തി.

അപ്പോള്‍ വീണ പറഞ്ഞു:
''എനിക്ക് ലിപ്‌സ്റ്റിക് ഉപയോഗിച്ച് ശീലമില്ല. ആദ്യമായി ഉപയോഗിക്കുകയാണ്. അതുകൊണ്ട് എനിക്ക് ചേരുന്നതൊന്ന് തെരെഞ്ഞെടുത്തു തരാമോ?''

വീണയുടെ നിഷ്‌കളങ്കമായ സംസാ രം കേട്ട് സെയില്‍സ് ഗേള്‍ ആദ്യമൊന്ന് ചിരിച്ചു. എന്നിട്ടു പറഞ്ഞു:

''മാഡം, ലിപ്‌സ്റ്റിക്കുകളുടെ ട്രെന്‍ഡ് അടിക്കടി മാറിക്കൊണ്ടിരിക്കുകയല്ലേ... ഒരേ ടൈപ്പ് ലിപ്‌സ്റ്റിക്കല്ല ആരും ഉപയോഗിക്കുന്നത്. ഫോര്‍മല്‍ അവസരങ്ങളിലും കാഷ്വല്‍ അവസരങ്ങൡലുമൊക്കെ ലിപ്‌സ്റ്റിക്കിന്റെ നിറവും ഭാവവും മാറും.

ചുണ്ടുകളെ മൃദുവായി സൂക്ഷിക്കുന്ന മോയിസ്ചറൈസ് ലിപ്‌സ്റ്റിക്കുകള്‍, ഷൈനി ഫിനിഷിങ് ഇഷ്ടമില്ലാത്തവര്‍ക്കുള്ള മാറ്റ് ലിപ്‌സ്റ്റിക്കുകള്‍, ഹെവിലുക്ക് നല്‍കുന്ന ഫ്രോസ്റ്റഡ് സ്റ്റിക്കുകള്‍, ചെറിയ ചുണ്ടുള്ളവര്‍ക്ക് അനുയോജ്യമായ ഗ്ലോസ് ലിപ്‌സ്റ്റിക്കുകള്‍ എന്നിങ്ങനെ വിവിധതരം ലിപ്‌സ്റ്റിക്കുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. ഇവയെല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്.''

Ads by Google
Ads by Google
Loading...
TRENDING NOW