Tuesday, December 11, 2018 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 04.57 PM

1.30 ലക്ഷം ഡോളര്‍ മടക്കി നല്‍കാം; ട്രംപുമായുള്ള പഴയ രസഹ്യബന്ധം തുറന്നു പറയാന്‍ അനുവദിക്കണം; വെട്ടിലാക്കി സ്‌റ്റോമി

uploads/news/2018/03/200087/trump.jpg

ലൊസാഞ്ചലസ് : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള പഴയ രഹസ്യ ബന്ധം മൂടിവയ്ക്കാന്‍ നല്‍കിയ 1.30 ലക്ഷം ഡോളര്‍ മടക്കി നല്‍കാന്‍ ഒരുക്കമാണെന്നും പകരം ട്രംപുമായുള്ള പഴയ ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ അനുവദിക്കണമെന്നും അശ്ലീലചിത്ര നടി സ്‌റ്റോമി ഡാനിയല്‍സ്. ട്രംപുമായുള്ള പഴയ ബന്ധം മൂടിവയ്ക്കാനുള്ള 1.30 ലക്ഷം ഡോളര്‍ സ്‌റ്റോമിക്ക് അയച്ചു കൊടുത്തത് സ്വന്തം കീശയില്‍ നിന്നാണെന്ന് ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കൊയെന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ 'ഇത് ഉചിതമായ ഇടപാടായിരിക്കുമെന്നും ഇരുവശത്തെയും വാദമുഖങ്ങള്‍ കേട്ട് അമേരിക്കന്‍ ജനതയ്ക്ക് ആരാണ് സത്യം പറയുന്നതെന്ന് വിലയിരുത്താന്‍ ഇത് സഹായിക്കുമെന്നും' സ്‌റ്റോമിയുടെ അഭിഭാഷകന്‍ മൈക്കല്‍ അവെനാറ്റി അഭിപ്രായപ്പെട്ടു.

പണം മടക്കി വാങ്ങാന്‍ തയ്യാറായാല്‍ സ്‌റ്റോമിയ്ക്ക് പ്രസിഡന്റ് ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാനും ഫോട്ടോ, വിഡിയോ എന്നിവ പ്രസിഡന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടാനും അനുമതി ലഭിക്കണമെന്നാണ് ആവശ്യം.

2016 ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായപ്പോഴായിരുന്നു ഇത്. സ്‌റ്റെഫനി €ിഫഡ് എന്നാണ് സ്‌റ്റോമി ഡാനിയല്‍സിന്റെ യഥാര്‍ത്ഥ പേര്. പ്ലേബോയ് മാഗസില്‍ മോഡലായിരുന്ന സ്‌റ്റോമി ട്രംപുമായി 2006 ല്‍ തുടങ്ങിയ ബന്ധം രണ്ടു വര്‍ഷം തുടര്‍ന്നുവെന്നാണ് പറയുന്നത്. ട്രംപുമായുള്ള പഴയ രഹസ്യ ബന്ധം പുറത്തു പറഞ്ഞ് പുകിലുണ്ടാകാതിരിക്കാന്‍ കരാറിന് നിര്‍ബന്ധിച്ചുവെന്ന് ആരേപിച്ച് കാലിഫോര്‍ണിയ കോടതിയില്‍ സ്‌റ്റോമി കേസ് നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW