Wednesday, June 20, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 05.41 PM

തേനി കാട്ടുതീ അപകടം: കുരങ്ങിണി റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Theni forest fire

തേനി: തേനിയില്‍ കാട്ടുതീ പടര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തില്‍ കുരങ്ങിണി റെയ്ഞ്ച് ഓഫീസര്‍ ജെയ്‌സിങ്ങിന് സസ്‌പെന്‍ഷന്‍. ട്രക്കിങ് സംഘം അനധികൃതമായി വനത്തിനുള്ളില്‍ പ്രവേശിച്ചത് തടയാതിരുന്നതിനാണ് നടപടി. അപകടത്തില്‍പ്പെട്ട സംഘം ട്രക്കിങ് നടത്തിയത് അനുമതിയില്ലാതെയാണെന്ന് തേനി എസ്.പി ഭാസ്‌കര്‍ പറഞ്ഞു.

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പാണ് ട്രക്കിങ് സംഘടിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 39 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മേഖല അപകടസാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സംഘം അനധികൃതമായി പ്രവേശിക്കുകയായിരുന്നു. ടോപ് സ്‌റ്റേഷന്‍ വരെ പ്രവേശിക്കാനാണ് വനംവകുപ്പ് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ സംഘം അനുമതിയില്ലാതെ കൊളുക്കുമലയിലും കുരങ്ങിണിമലയിലും പ്രവേശിച്ചു.

സംഘത്തിന് ടൂര്‍ ഗൈഡായി എത്തിയ യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. കാട്ടുതീ മനുഷ്യസൃഷ്ടിയാണോയെന്ന് അന്വേഷിക്കുന്നതിന് തേനി ഡി.വൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രക്കിങ്ങിന്റെ പ്രധാന സംഘാടകരായ പീറ്റര്‍ വന്‍ജീത്, ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കി.

Ads by Google
Tuesday 13 Mar 2018 05.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW