Monday, September 24, 2018 Last Updated 16 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 06.48 PM

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയെ ട്രംപ് പുറത്താക്കി; സി.ഐ.എയ്ക്ക് ആദ്യമായി വനിതാ ഡയറക്ടര്‍

Donald Trump
റെക്സ് ടില്ലേര്‍സണും മൈക്ക് പോംപിയോയും

വാഷിംഗ്ടണ്‍: യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണേയും സി.ഐ.എ തലവന്‍ മൈക്ക് പോംപിയോയെയും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറത്താക്കി. മൈക്ക് പോംപിയോയയെ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയായി ട്രംപ് നിയമിച്ചു. ഗിന ഹാസ്‌പെല്‍ ആണ് പുതിയ സി.ഐ.എ ഡയറക്ടര്‍. സി.ഐ.എ ഡയറക്ടറാകുന്ന ആദ്യ വനിതയാണ് ഗിന ഹാസ്‌പെല്‍. പുതിയ നിയമനങ്ങള്‍ ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

റെക്‌സ് ടില്ലേര്‍സണും ഡൊണള്‍ഡ് ട്രംപും തമ്മില്‍ മാസങ്ങളായി തുടരുന്ന ഭിന്നതയാണ് റെക്‌സിന്റെ സ്ഥാനചലനത്തിലേക്ക് നയിച്ചത്. റെക്‌സിന്റെ സ്ഥാനലചനം കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നതുമാണ്. ട്രംപ് മന്ത്രിസഭയിലെ വലിയ അഴിച്ചുപണിയാണിത്. എക്‌സോണ്‍ മൊബൈലില്‍ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്നു ടില്ലേര്‍സണ്‍. ഈ സ്ഥാനം ത്യജിച്ചാണ് അദ്ദേഹം യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയായത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW