Sunday, December 16, 2018 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 15 Mar 2018 04.25 PM

നേട്ടങ്ങള്‍ കൊയ്യാന്‍ രത്‌നധാരണം

''ഓരോ വ്യക്തിയുടേയും ഗ്രഹനില പരിശോധിച്ചാല്‍ അവരുടെ ഉയര്‍ച്ചയുടേയും താഴ്ചയുടേയും കാരണങ്ങള്‍ കണ്ടെത്താനും അതിലൂടെ മനുഷ്യനില്‍ ശക്തമായ മാറ്റം വരുത്തുവാനും ചിന്തകളെ അല്ലെങ്കില്‍ മനസ്സിനെ ബലപ്പെടുത്തുവാനും കഴിയും. ''
uploads/news/2018/03/200699/joythi150318a.jpg

മനുഷ്യന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണല്ലോ സാമ്പത്തികം. എത്രയും കൂടുതല്‍ പണം സമ്പാദിക്കുവാന്‍ കഴിയുമോ അത്രയും സമ്പാദിക്കുവാനും അതിലൂടെ സാമ്പത്തികഭദ്രത നേടുവാനുമുള്ള ഓട്ടത്തിലാണ് എല്ലാവരും. അതില്‍ കുറേ ആള്‍ക്കാര്‍ വിജയിക്കുന്നു. ചിലര്‍ കുറച്ചൊക്കെ നേടുന്നു. ചിലര്‍ പരാജയപ്പെടുന്നു.

പരാജയപ്പെട്ടവര്‍ക്ക് വിജയിക്കുവാനും വിജയിച്ചവര്‍ക്ക് കൂടുതല്‍ വിജയിക്കുവാനും രത്‌നധാരണം ഉത്തമം തന്നെയാണ്. രത്‌നങ്ങളുടെ അത്യപൂര്‍വ്വശക്തി മനുഷ്യനില്‍ ശക്തമായ മാറ്റം വരുത്തുന്നു.

ഇന്നത്തെ കാലത്ത് മനുഷ്യര്‍ എല്ലാ സാധനസാമഗ്രികളും വാങ്ങി ഉപയോഗിക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ ചെലവുകള്‍ വളരെ വലുതായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് മനുഷ്യന് സാമ്പത്തികം എത്ര കിട്ടിയാലും തികയാത്ത അവസ്ഥ.

നിത്യച്ചെലവിന്റെ വര്‍ദ്ധനയും, ആര്‍ഭാടത്തിമിര്‍പ്പും കൊണ്ട് പലരും വരുമാനത്തില്‍ കൂടുതല്‍ ചെലവിന് അര്‍ഹരാകുകയും കടബാദ്ധ്യതയ്ക്ക് അടിമപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള അവസരങ്ങളിലാണ് മനുഷ്യന്‍ കൂടുതലായി ദൈവത്തിന്റെ പുറകേ പോകുന്നത്. ദൈവപ്രീതിക്കായി പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ ചെയ്യുകയും ചെയ്യും.

ഒരുകാര്യം ഓര്‍ക്കുക. നാം സ്വയം വരുത്തിവച്ച പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ നമുക്കുതന്നെ കഴിയണം. കര്‍മ്മം ഭംഗിയായി ചെയ്യുക. ഫലം ഉറപ്പായി തരുമെന്നല്ലേ ഭഗവാന്‍ പറഞ്ഞിരിക്കുന്നതിതാണ്. അതുകൊണ്ടുതന്നെ കര്‍മ്മം ചെയ്യാന്‍ നാം ഓരോരുത്തരും തയ്യാറാകണം. അതിന് ജീവിതം ഓരോ വ്യക്തിയും വേണ്ടുന്ന രീതിയില്‍ ചിട്ടപ്പെടുത്തണം.

നമുക്ക് ഉതകുന്ന രീതിയിലുള്ള കര്‍മ്മമേഖലകള്‍ കണ്ടെത്തി പ്രവര്‍ത്തിക്കണം. പൂര്‍ണ്ണമായി ഈശ്വരവിശ്വാസം ഉണ്ടാകണം. മനസ്സിന് ബലവും വിശ്വാസവും ഉണ്ടാകണം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം മനസിന്റെ ബലം തന്നെയാണ്. ഇത് കുറയുമ്പോഴാണ് മനുഷ്യന്‍ പതറിപ്പോകുന്നത്.

അതിനോടൊപ്പം തന്നെ പൂര്‍ണ്ണമായ ഈശ്വരവിശ്വാസമില്ലായ്മയും. ഞാനെന്ന തിരിച്ചറിവ് ഇല്ലായ്മയും ഒരു കാരണം തന്നെയാണ്. ഇവിടെ രത്‌നധാരണത്തിന്റെ പ്രാധാന്യം വളരെ വലു
താണ്.

ഓരോ വ്യക്തിയുടേയും ഗ്രഹനില പരിശോധിച്ചാല്‍ അവരുടെ ഉയര്‍ച്ചയുടേയും താഴ്ചയുടേയും കാരണങ്ങള്‍ കണ്ടെത്താനും അതിലൂടെ മനുഷ്യനില്‍ ശക്തമായ മാറ്റം വരുത്തുവാനും ചിന്തകളെ അല്ലെങ്കില്‍ മനസ്സിനെ ബലപ്പെടുത്തുവാനും കഴിയും.

ഗ്രഹനില വ്യക്തമായി പരിശോധിച്ച് ആ വ്യക്തിയുടെ പോരായ്മകളെ വിലയിരുത്തി വിജയത്തിന് ഉതകുന്ന രത്‌നം നിശ്ചയിച്ച് ധരിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും നല്ല രീതിയിലുള്ള മാറ്റം ഉണ്ടാക്കിയെടുക്കാന്‍ കഴിയും.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്
ഫോണ്‍: 09656173591

Ads by Google
Ads by Google
Loading...
TRENDING NOW