Saturday, October 20, 2018 Last Updated 20 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Mar 2018 04.25 PM

ശുദ്ധജാതകം എന്നാല്‍ എന്താണ്?

uploads/news/2018/03/204449/askastrolgr280318.jpg

ജ്യോതിഷ പ്രശ്‌നോത്തരി

ചോദ്യം: വിവാഹത്തിന് പൊരുത്തം ചിന്തിക്കുമ്പോള്‍ നക്ഷത്രങ്ങള്‍- സ്ത്രീയുടേയും പുരുഷന്റേയും നക്ഷത്രങ്ങള്‍ ഒരേ നക്ഷത്രമായാല്‍ ശുഭമാണോ?

ഉത്തരം: 12 നക്ഷത്രങ്ങള്‍ ഒഴിച്ച് സ്ത്രീ പുരുഷന്മാരുടെ നക്ഷത്രങ്ങള്‍ ഒന്നു തന്നെയാണെങ്കില്‍ പൊരുത്താധിക്യം ഉണ്ടെങ്കില്‍ ശുഭമാണ്. 12 നക്ഷത്രങ്ങളെ ഏകതാരദോഷമുള്ളവയായി പരിഗണിക്കുന്നുണ്ട്. രോഹിണി, തിരുവാതിര, അവിട്ടം, പൂയം, മൂലം, മകരം, പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം എന്നീ നക്ഷത്രങ്ങള്‍ക്കാണ് ഏകതാരദോഷം ഉള്ളത്. ഈ നക്ഷത്രമാണ് സ്ത്രീ പുരുഷന്മാരുടെ നക്ഷത്രമെങ്കില്‍ എത്ര പൊരുത്തം ഉണ്ടായാലും പൊരുത്തം ശുഭമല്ല.

ചോദ്യം: ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെങ്കില്‍ പുരുഷജാതകമാണെങ്കില്‍ ഭാര്യാമരണദോഷം ഉണ്ടാകുമോ? സ്ത്രീജാതകമാണെങ്കില്‍ ഭര്‍ത്തൃമരണദോഷം ഉണ്ടാകുമോ?

ഉത്തരം: ശരിയായ വിധത്തില്‍ ജാതകച്ചേര്‍ച്ച- പാപസാമ്യം ഉണ്ടെങ്കില്‍ രണ്ടുപേര്‍ക്കും അകാലമരണദോഷം ഉണ്ടാകില്ല.

ചോദ്യം: ശുദ്ധജാതകം എന്നാല്‍ എന്താണ്?


ഉത്തരം: സ്ത്രീയുടെ ജാതകത്തില്‍ ലഗ്നം എന്നെഴുതിയ- ലഗ്നനത്തെ സൂചിപ്പിക്കുവാന്‍ ജ്യോതിഷികള്‍ 'ല' എന്ന അക്ഷരമാണ് ജാതകത്തില്‍ എഴുതുക. ഈ 'ല' എഴുതിയ രാശി മുതല്‍ ഏഴിലും എട്ടിലും 'ച' എന്നെഴുതിയ രാശി മുതല്‍ ഏഴിലും എട്ടിലും രവി (ര) കുജന്‍ (കു) ശനി (മ) രാഹു (സ) ശിഖി (ശി) എന്നീ ഗ്രഹങ്ങള്‍ ഇല്ലെങ്കില്‍ ശുദ്ധജാതകമാണ്.പുരുഷ ജാതകമാണെങ്കില്‍, 'ല' എന്ന് എഴുതിയ രാശി മുതല്‍ 7 ലും 'ച' എന്ന് എഴുതിയ രാശി മുതല്‍ 7 ലും മുന്‍പറഞ്ഞ ഗ്രഹങ്ങള്‍ ഇല്ലാതിരിക്കുക. ശുക്രന്‍ നില്‍ക്കുന്ന രാശിയുടെ- ശുക്രന്റെ സൂചനാക്ഷരം ജാതകത്തില്‍ 'ശു' എന്നും 'ഭൃ' എന്നുമാണ് എഴുതുക. ഈ ശുക്രന്റെ നാലാം രാശിയിലും എട്ടാം രാശിയിലും ശുക്രന്റെ രണ്ടാം രാശിയിലും 12-ാം രാശിയിലും ര-കു-മ-സ-ശി എന്നീ അക്ഷരങ്ങള്‍ ഇല്ലാതിരിക്കുക. ഇങ്ങനെയുള്ള ഗ്രഹസ്ഥിതിയുള്ള പുരുഷജാതകം ശുദ്ധജാതകമാണ്.

ചോദ്യം: നക്ഷത്രപ്രകാരം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഒരു മാസത്തില്‍ രണ്ട് നക്ഷത്രം വന്നാല്‍ ഏത് നക്ഷത്ര ദിവസമാണ് പിറന്നാള്‍ ആഘോഷിക്കേണ്ടത്?

ഉത്തരം: നക്ഷത്രപ്രകാരം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മലയാള മാസപ്രകാരം നക്ഷത്രം ഏത് ദിവസമാണ് എന്ന് നോക്കുക. മാസത്തിന്റെ ആദ്യത്തിലും അവസാനത്തിലും രണ്ട് പ്രാവശ്യം നക്ഷത്രം വരുന്നുണ്ടെങ്കില്‍ 2-ാം പ്രാവശ്യം പകല്‍ 6 നാഴിക വരെയുണ്ടെങ്കില്‍ രണ്ടാം ദിവസമാണ് പിറന്നാളായി ആചരിക്കേണ്ടത്.

ചോദ്യം: ജ്യോതിഷത്തിന് യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സ് നടത്തുന്നുണ്ടോ?


ഉത്തരം: കേരളാ യൂണിവേഴ്‌സിറ്റി തിരുവനന്തപുരം സംസ്‌കൃത കോളജില്‍ ബി.എ. ജ്യോതിഷം കോഴ്‌സ് ഉണ്ട്. തൃപ്പൂണിത്തുറ സംസ്‌കൃത കോളജില്‍ ശാസ്ത്രഭൂഷണം (ജ്യോതിഷം) കോഴ്‌സ് ഉണ്ടായിരുന്നു. പട്ടാമ്പി സംസ്‌കൃത കോളജില്‍- മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലായിരുന്നപ്പോള്‍ ജ്യോതിഷ ശിരോമണി കോഴ്‌സ് ഉണ്ടായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ എന്ന സര്‍വ്വകലാശാലയിലെ കോളജുകളില്‍ ബി.എ.യ്ക്ക് തുല്യമായ ശാസ്ത്രി കോഴ്‌സും എം.എ.യ്ക്ക് തുല്യമായ ആചാര്യ കോഴ്‌സും പി.എച്ച്ഡി.ക്ക് തുല്യമായ വിദ്യാവാരിധി കോഴ്‌സും നടത്തുന്നുണ്ട്. ഇന്ത്യയിലെ പല യൂണിവേഴ്‌സിറ്റികളിലും പി.എച്ച്ഡി കോഴ്‌സ് ഉണ്ട്. യു.ജി.സി. 'നെറ്റ്' പരീക്ഷയും ജ്യോതിഷവിഷയത്തില്‍ നടത്തുന്നുണ്ട്.

ചോദ്യം: കര്‍ക്കടകം, കന്നി, ധനു, കുംഭം, മീനമാസത്തിന്റെ പകുതി മുതല്‍ മീനമാസാവാനം വരെ വിവാഹത്തിന് ശുഭമായ മാസങ്ങളല്ല. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും, മറ്റ് ചില കാരണങ്ങള്‍കൊണ്ടും ഈ മാസങ്ങളില്‍ തന്നെ വിവാഹം കഴിക്കാന്‍ ജ്യോതിഷപ്രകാരം സാധിക്കുമോ?

ഉത്തരം: ജാതകം ഉണ്ടെങ്കില്‍ ജാതകത്തില്‍ സൂര്യന്റെ അഷ്ടവര്‍ഗ്ഗം ഗണിച്ചിട്ടുണ്ടെങ്കില്‍, മേല്പറഞ്ഞ മാസങ്ങളില്‍ സൂര്യാഷ്ടപ്രകാരം 5-ല്‍ കൂടുതല്‍ അക്ഷസംഖ്യയുണ്ടെങ്കില്‍ മേല്പറഞ്ഞ മാസങ്ങളില്‍ വിവാഹം കഴിക്കുന്നത് ശുഭമാണ്.

ചോദ്യം: കച്ചവടം ആരംഭിക്കുവാന്‍ ഏതെല്ലാം മുഹൂര്‍ത്ത വസ്തുതകളാണ് ഒഴിവാക്കേണ്ടത്?


ഉത്തരം: ഭരണി, കാര്‍ത്തിക, ആയില്യം, മകം, പൂരം, ചിത്തിര, വിശാഖം, അനിഴം, മൂലം, പൂരാടം, അവിട്ടം, പൂരൂരുട്ടാതി, എന്നീ നക്ഷത്രങ്ങള്‍ ഉള്ള ദിവസം ശുഭമല്ല.ആഴ്ചകളില്‍ ഞായര്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളും ശുഭമല്ല.ചരരാശികളായ മേടം, കര്‍ക്കടകം, മകരം, ഉഭയരാശികളായ കന്നി, ധനു, സ്ഥിരരാശിയായ കുംഭം തുടങ്ങിയ രാശി സമയങ്ങള്‍ ശുഭമല്ല.തിഥികളില്‍ പ്രഥമ, ചതുര്‍ത്ഥി, അഷ്ടമി, നവമി, ചതുര്‍ദ്ദശി, അമാവാസി, പൗര്‍ണ്ണമി എന്നീ തിഥികളും ഒഴിവാക്കണം. മുഹൂര്‍ത്തരാശിയുടെ 8-ാം രാശിയില്‍ ഒരു ഗ്രഹവും നില്‍ക്കാന്‍ പാടില്ല. മലയാള മാസങ്ങളില്‍ ഏത് മാസവും കച്ചവടം ആരംഭിക്കുന്നതിന് ശുഭമാണ്.

ചോദ്യം: ക്ഷേത്രത്തില്‍വച്ച് വിവാഹം കഴിക്കുമ്പോള്‍ ജ്യോതിഷപ്രകാരമുള്ള മുഹൂര്‍ത്തം നോക്കേണ്ട ആവശ്യമുണ്ടോ?


ഉത്തരം: ക്ഷേത്രത്തില്‍വച്ച് വിവാഹം കഴിക്കുമ്പോള്‍, ജ്യോതിഷപ്രകാരമുള്ള മുഹൂര്‍ത്ത വസ്തുതകള്‍ ചിന്തിച്ച്, ശുഭമുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

ചോദ്യം: ജനനം മുതല്‍ മരണം വരെ നിത്യരോഗിയായി-മാനസികമായും ശാരീരികമായും തളര്‍ന്ന് ജീവിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ കാണുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥിതിവിശേഷം ജനനസമയപ്രകാരം പ്രവചിക്കുവാന്‍ സാധിക്കുമോ?


ഉത്തരം: സാധിക്കും. അവരുടെ ജാതകത്തില്‍ കുജനും ശനിയും ലഗ്നത്തില്‍ നില്‍ക്കുക. ലഗ്നാധിപന്‍ രണ്ടാം ഭാവത്തിലോ, 8-ാം ഭാവത്തിലോ, 12-ാം ഭാവത്തിലോ നില്‍ക്കുകയും, ലഗ്നത്തിന്റെ 4-ാം ഭാവത്തിലും ഏഴാം ഭാവത്തിലും 10-ാം ഭാവത്തിലും ശുഭഗ്രഹങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ മേല്പറഞ്ഞ സ്ഥിതി വിശേഷം ഉണ്ടാകും.

കാക്കാശ്ശേരി ഉണ്ണിപണിക്കര്‍
മൊ: 9961613799

Ads by Google
Wednesday 28 Mar 2018 04.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW