Monday, April 23, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 31 Mar 2018 02.16 PM

കുടവയറാണെന്ന് കരുതി അറുപത്തിമൂന്നുകാരന്‍ നടന്നത് 15വര്‍ഷം; സിടി സ്കാന്‍ ഫലം വന്നപ്പോള്‍ ഞെട്ടിയത് ഡോക്‌ടര്‍മാര്‍

uploads/news/2018/03/205032/toumer.jpg

കുടവയറാണെന്ന് കരുതി അറുപത്തിമൂന്നുകാരന്‍ ട്യൂമറുമായി നടന്നത് പതിനഞ്ച് വര്‍ഷം. ന്യൂജഴ്‌സി സ്വദേശിയായ കെവിന്‍ ഡാലിയായിരുന്നു ഈ അറുപത്തിമൂന്നുകാരന്‍. ശരീരത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും നിസാരമായി കാണരുതെന്ന് പറയുകയാണ് ഇദ്ദേഹം. ലിപ്പോസര്‍കോമ എന്ന കാന്‍സറാണ് കെവിനെ ബാധിച്ചത്. ആറ് മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കിയത്.

ചെറിയൊരു കുടവയര്‍ കണ്ടപ്പോള്‍ അതു ബിയര്‍ ബെല്ലിയെന്ന് കെവിന്‍ വിചാരിച്ചു. എന്നാല്‍ നാള്‍ക്ക് നാള്‍ ഉദരത്തിന്റെ വലുപ്പവും ശരീരഭാരവും കൂടികൂടി വന്നു. തുടര്‍ന്ന് പരിശോധന നടത്തി. ഒടുവില്‍ സിടി സ്‌കാനിന്റെ ഫലം വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. കെവിന്റെ ഉദരത്തില്‍ 13 കിലോയോളം ഭാരമുളള ഒരു ട്യൂമര്‍ വളരുന്നു. ട്യൂമര്‍ പടര്‍ന്നു പിടിച്ചതിനാല്‍ കെവിന്റെ ഒരു വൃക്കയും ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടി വന്നു.

Ads by Google
Saturday 31 Mar 2018 02.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW