Wednesday, October 17, 2018 Last Updated 24 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Apr 2018 02.58 PM

''രത്‌നധാരണം'' ഉണര്‍വ്വും ഉന്മേഷവും വന്നുചേരും

'' രത്‌നങ്ങളിലുണ്ടാകുന്ന ശക്തമായ ഊര്‍ജ്ജപ്രഭാവത്തിലൂടെ നെഗറ്റീവിനെ പുറന്തള്ളി പോസിറ്റീവിലേക്ക് നയിക്കും. ധൈര്യം, നല്ല ചിന്ത, പ്രവൃത്തിഗുണം, ഭാഗ്യം, ദൈവാധീനം, തൊഴില്‍നേട്ടം, തടസ്സം മാറുക മുതലായ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. ''
uploads/news/2018/04/206045/joythi040418at.jpg

രത്‌നധാരണത്തിലൂടെ ജീവിതത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. രത്‌നധാരണത്തിലൂടെ മനുഷ്യശരീരത്തിലുണ്ടാകുന്ന വ്യതിയാനം മൂലം ശാരീരികോര്‍ജ്ജം വര്‍ദ്ധിക്കുകയും ചിന്താശക്തി വര്‍ദ്ധിക്കുകയും ഉണര്‍വ്വും ഉന്മേഷവും വന്നുചേരുകയും ചെയ്യും.

ശാസ്ത്രീയമായി ഇങ്ങനെയുള്ള ഗുണങ്ങള്‍ ഉണ്ടാവുകയെന്ന് പറയുമ്പോള്‍ ആത്മീയമായി പറഞ്ഞാല്‍ ഗ്രഹങ്ങളുടെ സ്വാധീനശക്തി വര്‍ദ്ധിപ്പിക്കുക, ഗ്രഹനിലയില്‍ അനുകൂലമായി നില്‍ക്കേണ്ട ഗ്രഹങ്ങളെ കൂടുതലായി സ്വാധീനിക്കുക, ഉത്തേജിപ്പിക്കുകഎന്നിവയാണ്.

രത്‌നധാരണത്താല്‍ കഴിയുമെന്നുള്ളതാണ്. രത്‌നധാരണത്തിന്റെ എല്ലാ വശങ്ങളേയും ഒരു വ്യക്തി മനസ്സിലാക്കി ധരിച്ചുകഴിഞ്ഞാല്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുമെന്നുള്ളതാണ്.

പരാജയത്തിന് അടിമപ്പെട്ട് നിരാശയില്‍പ്പെട്ട് നിസ്സഹായതയില്‍നിന്ന് സാഹചര്യങ്ങളെ അല്ലെങ്കില്‍ വിധിയെ പഴിചാരി ജീവിക്കുന്നതില്‍ എന്തര്‍ത്ഥമുണ്ട്. വിധി എന്നുപറയുന്നത് നമ്മള്‍ ഓരോരുത്തരും തീരുമാനിക്കുന്നതുപോലെയാണ്. ദോഷഫലങ്ങളെ അതിജീവിച്ച് നല്ല ഫലങ്ങളെ നേടിയെടുക്കുവാന്‍ മനുഷ്യന് കഴിയും.

ഒരു വ്യക്തിയുടെ ജാതകം അല്ലെങ്കില്‍ ഗ്രഹനിലയെന്നു പറയുന്നത് ആ വ്യക്തിയുടെ ഭാവിയെ കാണിക്കുന്ന സൂചനയാണ്. അതില്‍ ജാതകപ്രകാരം ഒരു വ്യക്തിക്ക് നല്ല സമയവും ദോഷസമയവും തീര്‍ച്ചയായും ഉണ്ടാകും.

അത് മനസ്സിലാക്കി സാഹചര്യങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തി ജീവിതം മുന്നോട്ട് നയിക്കാന്‍ ഓരോ വ്യക്തിക്കും കഴിയണം. എനിക്ക് വിജയിക്കണം, എനിക്ക് വിജയിക്കുവാന്‍ കഴിയുമെന്നുള്ള ഉറച്ച മനസ്സ് നമ്മളില്‍ ഉണ്ടാക്കിയെടുക്കണം.

uploads/news/2018/04/206045/joythi040418ab.jpg

സാമ്പത്തികമായി പരമാവധി നേടാന്‍ കഴിയുകയും ജീവിതത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച് നല്ല ചിന്തയും ബോധവുമുണ്ടെങ്കില്‍ ആ വ്യക്തിയുടെ ജീവിതം എത്ര മനോഹരമായിരിക്കും. ഇത് ആരാണ് ആഗ്രഹിക്കാത്തത്. പക്ഷേ, ഇതിന് എത്രപേര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുവെന്നുള്ളതാണ്.

നല്ല മനസ്സും വലിയ സ്വപ്നങ്ങളും ആത്മാര്‍ത്ഥമായ ശ്രമവും ദൈവംതമ്പുരാന്റെ അനുഗ്രഹവുമുണ്ടെങ്കില്‍ ഒരു മനുഷ്യന് നേടാന്‍ കഴിയാത്തതായി ഒന്നുംതന്നെയില്ല. ഇതിനെല്ലാം അത്യാവശ്യമായും വേണ്ടത് മനഃശുദ്ധിയും മാനസികോര്‍ജ്ജവും ശാരീരികോര്‍ജ്ജവും ചിന്താശക്തിയും ദൈവഭക്തിയുമാണ്. ഇതില്‍ പ്രധാനം ദൈവവിശ്വാസവും മനോധൈര്യവുമാണ്.

രത്‌നങ്ങളിലുണ്ടാകുന്ന ശക്തമായ ഊര്‍ജ്ജപ്രഭാവത്തിലൂടെ നെഗറ്റീവിനെ പുറന്തള്ളി പോസിറ്റീവിലേക്ക് നയിക്കും. ധൈര്യം, നല്ല ചിന്ത, പ്രവൃത്തിഗുണം, ഭാഗ്യം, ദൈവാധീനം, തൊഴില്‍നേട്ടം, തടസ്സം മാറുക മുതലായ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും.

ഗ്രഹനിലയുടെ വിദഗ്ധ പരിശോധനയിലൂടെ ആ വ്യക്തിക്ക് ആജീവനാന്തം സ്വാധീനം നിലനിര്‍ത്തുന്ന ഗ്രഹങ്ങളെ കണ്ടെത്തി ആചാരവിധിപ്രകാരം കര്‍മ്മം ചെയ്ത് രത്‌നം ധരിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയമുണ്ടാകും.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്
ഫോണ്‍: 09656173591

Ads by Google
Wednesday 04 Apr 2018 02.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW