Monday, December 17, 2018 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 08 Apr 2018 06.56 PM

ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാം...ആ രഹസ്യം അവസാനം പരസ്യമാാക്കി സാനിയ

sania mirza, shoaib malik

ഗോവ: ഇന്ന് ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാനും ഷൊഹൈബും സംസാരിച്ച കാര്യമാണ്. തനിക്കും ഷൊഹൈബ് മാലിക്കിനും ഉണ്ടാകുന്ന കുഞ്ഞിന്റെ അവസാന നാമം മിര്‍സ മാലിക് എന്നായിരിക്കുമെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഒരു പെണ്‍കുട്ടി ഉണ്ടാകണമെന്നാണ് ഷൊഹൈബിന് ഇഷ്ടമെന്ന് സാനിയ പറഞ്ഞു. 2018 ഗോവ ഫെസ്റ്റിവല്‍ 'ലിംഗ വിവേചനം' എന്ന വിഷയത്തില്‍ സംവാദത്തിനിടെയായിരുന്നു സാനിയ ഇക്കാര്യം വ്യക്തമാക്കിയത്.

പരിപാടിയില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ലിംഗവിവേചനത്തെക്കുറിച്ചും സാനിയ തുറന്നു പറഞ്ഞു. തന്റെ മാതാപിതാക്കളോട് ചില ബന്ധുക്കള്‍ നിങ്ങള്‍ക്ക് ഒരു ആണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ കുടുംബപ്പേര് നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്ന് സാനിയ പറഞ്ഞു.

ഞങ്ങള്‍ രണ്ടു സഹോദരിമാരായിരുന്നു. ഒരു സഹോദരന്‍ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. മാതാപിതാക്കളോട് നിങ്ങള്‍ക്ക് മകനുണ്ടായിരുന്നെങ്കില്‍ എന്നു പറയുന്ന അങ്കിള്‍മാരോടും ആന്റിമാരോടും ഞങ്ങള്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് മകള്‍ എന്നാല്‍ മകള്‍ തന്നെയായിരുന്നു. കുടുംബപ്പേര് നിലനിര്‍ത്താന്‍ മകന്‍ വേണമെന്നില്ലെന്നും താരം പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW