Saturday, July 21, 2018 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Apr 2018 05.57 PM

ഒരു ലാപ്‌ടോപ്പും ഇന്റര്‍നെറ്റ് കണക്ക്ഷനും ഉണ്ടെങ്കില്‍ എല്ലാ മാസവും വീട്ടിലിരുന്നു സമ്പാദിക്കാം ആയിരവും പതിനായിരവും അല്ല 60,000 ആയിരമോ അതില്‍ കൂടുതലോ...

uploads/news/2018/04/208112/15.gif

ജോലി സ്വയം കണ്ടെത്തി അതില്‍ കഴിവ് തെളിയിക്കുന്നവരാണ് ഇന്ന് മിടുക്കന്മാര്‍. ഓണ്‍ലൈന്‍ വഴി വിവിധ കമ്പനികളുടെ ഡേറ്റാ എന്‍ട്രി ജോലികള്‍ ചെയ്തു വരുമാനമുണ്ടാക്കുകയാണ് രഞ്ജിത്കുമാര്‍ എന്ന യുവാവ്. എന്‍ജിനീയറിങ് പാസായ ശേഷം നല്ലൊരു ജോലി അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് രഞ്ജിത്കുമാര്‍ ഡേറ്റാ എന്‍ട്രിയെന്ന ഓണ്‍ലൈന്‍ തൊഴില്‍മേഖലയിലേക്ക് എത്തിയത്.

ലാപ്‌ടോപ്പോ കംപ്യൂട്ടറോ ഉണ്ടെങ്കില്‍ അത്യാവശ്യം ഒരു നെറ്റ് കണക്ഷനും കൂടി എടുത്ത് ഈ രംഗത്തേക്കു കടന്നുവരാം. 2009 ല്‍ തുടങ്ങിയ സമയത്ത് ആദ്യമാസം തന്നെ 15,000 രൂപയായിരുന്നു രഞ്ജിത്തിന്റെ വരുമാനം. ശരാശരി 50,000-60,000 രൂപയാണ് ഡേറ്റാ എന്‍ട്രിയിലൂടെ ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ ഒരു മാസം സമ്പാദിക്കുന്നത്. പല സ്വഭാവത്തിലുള്ള പതിനായിരക്കണക്കിനു ഡേറ്റാ എന്‍ട്രി ജോലികള്‍ ഇത്തരം വെബ്‌സൈറ്റുകളില്‍ കാണാം. ചിലപ്പോള്‍ ഇമെയിലുകള്‍ കോപ്പി ചെയ്ത് കൊടുത്താല്‍ മതിയാകും. മറ്റു ചിലപ്പോള്‍ ഒരു സര്‍വേയില്‍ പങ്കാളിയായാല്‍ മതി. ഒരു ഡോളറിന്റെ പത്തിലൊന്നു മുതല്‍ ഓരോ എന്‍ട്രിക്കും പ്രതിഫലം കിട്ടും. ചില എന്‍ട്രികള്‍ക്ക് ഒരു ഡോളര്‍ തന്നെ ലഭിക്കാം. കൂടുതല്‍ കഷ്ടപ്പെട്ടാലും കുറച്ച് പൈസ കിട്ടുന്നതും കുറച്ച് കഷ്ടപ്പാടില്‍ കൂടുതല്‍ പൈസ കിട്ടുന്നവയും ഉണ്ട്.

തുടക്കത്തില്‍ mturk.com എന്ന വെബ്‌സൈറ്റു വഴിയാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാലിപ്പോള്‍ ഈ കമ്പനി ഇന്ത്യക്കാര്‍ക്ക് ലഭ്യമല്ല. പകരം സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന microworkers.com വഴി രജിസ്റ്റര്‍ ചെയ്ത് ഈ മേഖലയിലേക്കു കടന്നു വരാം. ഇതുപോലുള്ള അനവധി സ്ഥാപനങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കിടയില്‍ നിന്നും തട്ടിപ്പില്ലാത്തതു തിരഞ്ഞെടുക്കുക പ്രയാസവും പ്രധാനവുമാണ്. എന്‍ട്രി ജോലികളില്‍ തെറ്റുകള്‍ ഒഴിവാക്കണം. ഇതുണ്ടായാല്‍ വരുമാനം കുറയുമെന്നു മാത്രമല്ല, ചില വര്‍ക്കുകള്‍ കിട്ടാതെയും പോകാം.

പുതുതായി വരുന്നവര്‍ മൈക്രോവര്‍ക്കേഴ്‌സില്‍ കയറി രജിസ്റ്റര്‍ ചെയ്യുക. എന്നിട്ട് അവര്‍ പറയുന്ന പോലെ മുന്നോട്ടു പോയി ഏതെങ്കിലും ഒരു വര്‍ക്ക് സെലക്ട് ചെയ്തു ചെയ്യുക. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാമെന്നതും ക്ഷമയോടെ ജോലി ചെയ്യാന്‍ കഴിയുമെന്നതുമാണ് ഈ രംഗത്ത് വിജയിക്കാന്‍ വേണ്ട യോഗ്യതകള്‍. രഞ്ജിത്ത് സ്വയം രജിസ്റ്റര്‍ ചെയ്തു പഠിക്കുകയായിരുന്നു. വര്‍ക്കിനനുസരിച്ചാണ് പ്രതിഫലം കിട്ടുക. ഒരു ദിവസം 60 ഡോളര്‍ വരെ കിട്ടിയിട്ടുണ്ടെന്നു രഞ്ജിത്ത് പറയുന്നു.

Ads by Google
Wednesday 11 Apr 2018 05.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW