Thursday, April 19, 2018 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 06.46 PM

ഷാര്‍ജയിലെ പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

uploads/news/2018/04/208700/13.gif

ഷാര്‍ജയിലെ വിദേശ നിക്ഷേപകരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. വിദേശ നിക്ഷേപകരുടെ പട്ടികയില്‍ ഇന്ത്യ ആദ്യ സ്ഥാനത്ത് വരുന്നത് ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഗുണകരമായി മാറും. രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടും. യു.കെ, അമേരിക്ക, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്.

ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി വരുന്നവര്‍ക്കും ഇതു പ്രയോജനപ്പെടും. കൂടുതല്‍ വ്യാപാര സ്ഥാനങ്ങള്‍ ഇന്ത്യക്കാര്‍ ഷാര്‍ജയില്‍ ആരംഭിക്കുമ്പോള്‍ സ്വഭാവികമായി ഇന്ത്യക്കാര്‍ക്ക് ഇവിടെ ജോലി ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഷാര്‍ജയുടെ നിക്ഷേപകാര്യ വിഭാഗം ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. മൊത്തം 5.97 ബില്യന്‍ ദിര്‍ഹം വിദേശ നിക്ഷേപമാണ് ഷാര്‍ജയക്ക് 2017 ല്‍ ലഭിച്ചത്.

ഷാര്‍ജ വളര്‍ച്ചയുടെ പാതയിലാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ജി.ഡി.പി.യില്‍ അഞ്ചുശതമാനം വളര്‍ച്ചയാണ് രാജ്യം കഴിഞ്ഞ വര്‍ഷം കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 5000 പുതിയ തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു.

Ads by Google
Friday 13 Apr 2018 06.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW