Monday, December 17, 2018 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 02.38 PM

ആഘോഷം അതിരുകടക്കരുതേ...

''വിഷുക്കാലം കുട്ടികള്‍ക്ക് ആഘോഷമാണ്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷം പൊടി പൊടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.''
uploads/news/2018/04/208954/vishuaakhoshampadakkam140418b.jpg

വിഷുക്കാലത്ത് പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും ആഘോഷിക്കാത്ത ആരുമില്ല. എന്നാല്‍ ആഘോഷം അതിരുകടക്കരുത്. പടക്കവും മത്താപ്പൂവും അത്ര നിസ്സാരക്കാരല്ല.

ചെറിയൊരു അശ്രദ്ധ മതി തീ ആളിക്കത്തി വലിയ അപകടങ്ങളുണ്ടാവാന്‍. അതിനാല്‍ ആഘോഷമാക്കുന്നവര്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യപ്രശ്‌നങ്ങള്‍


പടക്കം പൊട്ടിക്കുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ക്കും വലിയ അറിവില്ല. അപ്രതീക്ഷിതമായുണ്ടാകുന്ന പടക്കത്തിന്റെ ശബ്ദം കേട്ടാല്‍ ഹൃദയാഘാതം പോലും സംഭവിക്കാനിടയുണ്ട്.

70 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം ഹൃദയാഘാതം മാത്രമല്ല, സ്‌ട്രോക്ക്, കേള്‍വിക്കുറവ്,ആസ്ത്മ എന്നീ അസുഖങ്ങളുമുണ്ടാകാന്‍ ഇടയാകും.

രാസവസ്തുക്കളുടെ അളവ്


ദീപാവലി, വിഷു സീസണില്‍ പുറത്തിറങ്ങുന്ന പടക്കങ്ങളിലും മറ്റും വിവിധ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ട്. ശരീരത്തിന് ഹാനികരമാകുന്ന ലെഡ്, ചാര്‍ക്കോള്‍, മഗ്നീഷ്യം, പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ ഡയോക്‌സൈഡ്, സ്‌ട്രോണ്‍ഷ്യം, കോപ്പര്‍ ബാറിയം ഗ്രീന്‍, സോഡിയം യെല്ലോ, ടൈറ്റാനിയം എന്നിവ പടക്കങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

ഇവയുടെ പുക ശ്വസിച്ചാല്‍ ഗുരുതരമായ ശ്വാസകോശരോഗങ്ങളുണ്ടാകും. കൂടാതെ, ഗര്‍ഭിണികള്‍ ഇത് ശ്വസിക്കുന്നതും, അമിതശബ്ദം കേള്‍ക്കുന്നതും ഗര്‍ഭത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യത്തിന് ഹാനികരമാണ്.

കേള്‍വിയെ ബാധിക്കുമ്പോള്‍


പടക്കം പൊട്ടിക്കുന്നത് അമിതമായാല്‍, അത് ചിലരിലെങ്കിലും കേള്‍വിക്കുറവിനും ചിലപ്പോള്‍ കേള്‍വി ശക്തി പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. ദീപാവലി, വിഷു ദിനങ്ങളില്‍ പടക്കങ്ങളുടെ ശബ്ദം 100 മുതല്‍ 120 ഡെസിബെല്ലിന് മുകളിലാവാന്‍ സാധ്യതയുണ്ട്. ഇത്രയും ഉയര്‍ന്ന ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് കേള്‍വിശക്തി കുറയാന്‍ ഇടയാക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
uploads/news/2018/04/208954/vishuaakhoshampadakkam140418a.jpg

അപകടങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍


പടക്കം പൊട്ടിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ വര്‍ഷം തോറും കൂടി വരുന്നതായാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പടക്കം പൊട്ടിക്കുന്നതിലൂടെ ഗുരുതരമായി പൊള്ളലേല്‍ക്കുന്നവരുമുണ്ട്. ഓരോ വര്‍ഷവും വിഷു, ഈസ്റ്റര്‍ ദിവസങ്ങളില്‍ മാത്രം അഞ്ഞൂറോളം പൊള്ളല്‍ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പടക്കങ്ങള്‍ ഉപയോഗിക്കും മുമ്പ്


1. പടക്കങ്ങള്‍ റോഡരികില്‍ നിന്നോ, മാര്‍ക്കറ്റില്‍ നിന്നോ, തെരുവുകളില്‍ നിന്നോ വാങ്ങരുത്. അംഗീകൃത എജന്റുമാരില്‍ നിന്നു മാത്രം വാങ്ങുക.
2. പടക്കങ്ങള്‍ ഒരിക്കലും തുറന്ന പെട്ടിയില്‍ വാങ്ങരുത്.
3. പടക്കം പൊട്ടിക്കാനെടുക്കുമ്പോള്‍ അത് ചൂടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

4. വീട്ടില്‍ സൂക്ഷിക്കുന്ന പടക്കങ്ങള്‍ പെട്ടിയില്‍ അടച്ചുവയ്ക്കണം. കുട്ടികളുടെ ശ്രദ്ധ എത്താത്തിടത്ത് വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
5. കുട്ടികള്‍ അച്ഛനമ്മമാരുള്ളപ്പോള്‍ മാത്രം പടക്കം പൊട്ടിക്കുക.
6. പടക്കങ്ങള്‍ ഒരിക്കലും കൈയില്‍ വച്ച് പൊട്ടിക്കാന്‍ ശ്രമിക്കരുത്.

7. പടക്കങ്ങള്‍ കത്തിക്കുമ്പോള്‍ നീളമുള്ള ഒരു കമ്പില്‍ വച്ച് പൊട്ടിക്കാം. കമ്പിത്തിരി മരക്കമ്പില്‍ കുത്തിവച്ച് കത്തിക്കാം.
8. നിലച്ചക്രം, തലച്ചക്രം, പൂത്തിരി, കമ്പിത്തിരി, മേശപ്പൂവ്, മത്താപ്പ് എന്നിവയുടെ അഗ്രഭാഗം അമര്‍ത്തുകയോ അഴിക്കു കയോ ചെയ്യരുത്. ഇത് അപകടമാണ്.

9. പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള വസ്ത്രങ്ങള്‍ പടക്കം പൊട്ടിക്കുന്ന സമയത്ത് ഉപയോഗിക്കരുത്.
10. പടക്കങ്ങള്‍ പൊട്ടിക്കുന്നത് 15 മീറ്റര്‍ ദൂരെ നിന്ന് മാത്രമേ കാണാവൂ.
11. വീടുകള്‍ തിങ്ങി നിറഞ്ഞ ഭാഗങ്ങളില്‍ പടക്കം പൊട്ടിക്കുമ്പോള്‍ തീ പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW