റോഡിലൂടെ അശ്രദ്ധമായി നടന്നാല്‍ നമ്മുക്കെല്ലാര്ക്കുമറിയാം അപകടങ്ങള്‍ ഉണ്ടാകുമെന്ന്. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ആണ് ദിവസവും നിരത്തുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതും പ്രായഭേദമെന്യേ.
സൈക്കിളുമായി റോഡിലിറങ്ങി ഒരു ട്രക്കിന് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന രണ്ടു കുട്ടികളുടെ വീഡിയേയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിയറ്റ്നാമിലാണ് സംഭവം നടന്നത്.
സൈക്കിളിലെത്തിയ കുട്ടികള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം. എതിരെ വേഗത്തില്‍ വന്ന ട്രക്ക് പെട്ടെന്ന് ബ്രേക്കിട്ടതിനാലാണ് കുട്ടികള്‍ വാഹനങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങാതെ രക്ഷപ്പെടാന്‍ കാരണം. തൊട്ടു പുറകേ വന്നൊരു വാഹനത്തിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.