Thursday, April 19, 2018 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.00 AM

ആയുഷ്‌മാന്‍ ഭാരത്‌ : ഉദ്‌ഘാടന മാമാങ്കവുമായി മോഡി ഛത്തീസ്‌ഗഡില്‍

uploads/news/2018/04/209096/d3.jpg

ബിജാപുര്‍ (ഛത്തിസ്‌ഗഡ്‌): ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിക്കു കീഴില്‍ രാജ്യത്തെ പ്രഥമ ആരോഗ്യകേന്ദ്രം ഛത്തിസ്‌ഗഡിലെ ജംഗാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്‌തു. മാവോയിസ്‌റ്റ്‌ സ്വാധീനമേഖലയായ ബിജാപുര്‍ ജില്ലയിലെ ജംഗാല വികസന ഹബ്ബും മോഡി സന്ദര്‍ശിച്ചു.
ബിജാപുരും ബസ്‌തറും ഉള്‍പ്പെടെ ഏഴു ഗോത്രജില്ലകളെ ബന്ധിപ്പിക്കുന്ന 40,000 കിലോമീറ്റര്‍ ബസ്‌തര്‍ ഇന്റര്‍നെറ്റ്‌ പദ്ധതിയുടെ ആദ്യഘട്ടവും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ഗോത്രജില്ലയായ ബിജാപുരില്‍ ആദ്യമെത്തുന്ന പ്രധാനമന്ത്രിയും മോഡിയാണ്‌. വടക്കന്‍ ബസ്‌തര്‍ മേഖലയെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ റെയില്‍ പാതയുടെയും ഏഴു ഗ്രാമങ്ങളില്‍ ബാങ്ക്‌ ശാഖകളുടെയും ഉദ്‌ഘാടനം അദ്ദേഹം നിര്‍വഹിച്ചു. 1700 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന റോഡ്‌-പാലം പദ്ധതികളുടെ ശിലാസ്‌ഥാപനമായിരുന്നു മറ്റൊരു പരിപാടി. ഈവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഛത്തിസ്‌ഗഡില്‍ മോഡിയുടെ നാലാം സന്ദര്‍ശനമാണിത്‌. മുഖ്യമന്ത്രി രമണ്‍സിങ്ങും കേന്ദ്രമന്ത്രി ജെ.പി. നഡ്‌ഡയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഛത്തിസ്‌ഗഡില്‍ തുടങ്ങിവച്ച ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിപ്രകാരം 2022 ആകുമ്പോഴേക്ക്‌ ഒന്നരലക്ഷം ആരോഗ്യകേന്ദ്രങ്ങള്‍ തുറക്കുകയാണു ലക്ഷ്യം. പ്രമേഹം, രക്‌തസമ്മര്‍ദം, അര്‍ബുദം, പ്രായാധിക്യരോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇവിടങ്ങളില്‍ ചികിത്സ ലഭിക്കും.

Ads by Google
Sunday 15 Apr 2018 01.00 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW