Wednesday, September 26, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.00 AM

വി.എച്ച്‌.പി. തെരഞ്ഞെടുപ്പ്‌: തൊഗാഡിയയ്‌ക്കു തിരിച്ചടി

uploads/news/2018/04/209101/d2.jpg

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത്‌(വി.എച്ച്‌.പി.) സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു തിരിച്ചടി. രാജ്യാന്തര പ്രസിഡന്റായി വിഷ്‌ണു സദാശിവ്‌ കോക്‌ജെ തെരഞ്ഞെടുക്കപ്പെട്ടു.
തൊഗാഡിയയുടെ വിശ്വസ്‌തനായ രാഘവ്‌ റെഡ്‌ഡിയെ 60 നെതിരേ 131 വോട്ടുകള്‍ നേടിയാണു കോക്‌ജെ തോല്‍പിച്ചത്‌. ഇതോടെ തൊഗാഡിയയ്‌ക്കു രാജ്യാന്തര വര്‍ക്കിങ്‌ പ്രസിഡന്റ്‌ സ്‌ഥാനം നഷ്‌ടമാകുമെന്നാണു സൂചന.
നരേന്ദ്ര മോഡിയും തൊഗാഡിയയുമായുള്ള ഭിന്നതയാണു വി.എച്ച്‌.പിയില്‍ തെരഞ്ഞെടുപ്പിനുള്ള സാഹചര്യം സൃഷ്‌ടിച്ചത്‌. 52 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടാണു വി.എച്ച്‌.പി. അധ്യക്ഷസ്‌ഥാനത്തേക്കു തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഭുവനേശ്വറില്‍ കഴിഞ്ഞ ഡിസംബര്‍ 29നു സമാപിച്ച വി.എച്ച്‌.പി. ദേശീയ പ്രതിനിധിസഭാ യോഗത്തില്‍ തൊഗാഡിയയെ ഒഴിവാക്കാന്‍ ആസൂത്രിത നീക്കമുണ്ടായി എന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം മോഡിക്കെതിരേ പലതവണ പരസ്യവിമര്‍ശനവും ഉന്നയിച്ചു.
ഹിമാചല്‍പ്രദേശ്‌ മുന്‍ ഗവര്‍ണറാണു കോക്‌ജെ. മധ്യപ്രദേശ്‌ ഹൈക്കോടതി മുന്‍ ജഡ്‌ജികൂടിയാണ്‌ അദ്ദേഹം. 2003 ലാണ്‌ തൊഗാഡിയ വി.എച്ച്‌.പി. നേതൃത്വത്തിലെത്തിയത്‌. 2011 ല്‍ രാജ്യാന്തര വര്‍ക്കിങ്‌ പ്രസിഡന്റായി. ഹിന്ദുകള്‍ക്കായുള്ള പ്രവര്‍ത്തനം തുടരുമെന്നു തൊഗാഡിയ വ്യക്‌തമാക്കി. "ഹിന്ദു ഹി ആഗേ" എന്ന സംഘടനയും അദ്ദേഹം പ്രഖ്യാപിച്ചു. വോട്ടര്‍പട്ടികയില്‍ ക്രമക്കേട്‌ ഉണ്ടാക്കിയാണു തന്റെ വിജയം തടഞ്ഞതെന്നു രാഘവ്‌ റെഡ്‌ഡി ആരോപിച്ചു.

Ads by Google
Sunday 15 Apr 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW