Monday, April 23, 2018 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 11.05 AM

അക്ഷയതൃതിയക്ക് സ്വര്‍ണ്ണം വാങ്ങും മുമ്പ് ഒരു മുന്നിറിയിപ്പ്

uploads/news/2018/04/209175/6.jpg

വരാന്‍ പോകുന്നതു സവിശേഷദിനമായ അക്ഷയതൃതിയയാണ്. ജ്വലറികളില്‍ എല്ലാം ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകളും മനംമയക്കുന്ന ഓഫറുകളും ലഭിക്കുന്ന സമയം. വളരെ അപൂര്‍വമായെങ്കിലും സ്വര്‍ണ്ണ തട്ടിപ്പുകള്‍ നടന്നേക്കാം. ഡിസ്‌ക്കൗണ്ടുകള്‍ വാങ്ങും മുമ്പ് തൂക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചിട്ടു വേണം സ്വര്‍ണ്ണം വാങ്ങാന്‍.

തിരക്കു പിടിച്ചു സ്വര്‍ണ്ണം വാങ്ങുന്നതിനു മുമ്പായി ജ്വലറികള്‍ നല്‍കുന്ന ഡിസ്‌ക്കൗണ്ടുകള്‍ പരിശോധിക്കുക. അന്നത്തെ വിപണിയില്‍ ഗ്രാമിന്റെ വില മനസിലാക്കിയാല്‍ വലിയതട്ടിപ്പില്‍ നിന്ന് ഒഴിവാകാം. പണിക്കൂലിയും പണിക്കുറവും ഒഴിവാക്കി ചില ജ്വലറികള്‍ വില്‍ക്കുന്നുണ്ടാകും. ഈ സമയങ്ങളില്‍ അളവിലും തൂക്കത്തിലും തട്ടിപ്പു നടന്നിട്ടില്ല എന്ന് ഉറപ്പു വരുത്തുക.

നിക്ഷേപമായി സൂക്ഷിക്കാനാണു സ്വര്‍ണ്ണം വാങ്ങുന്നത് എങ്കില്‍ സ്വര്‍ണ്ണം നാണയമോ ബിസ്‌ക്കറ്റോ ആയി വാങ്ങി സൂക്ഷിക്കുന്നതാണു നല്ലത്.

കല്ലുകളും മുത്തുകളും പതിച്ച ഹെവി വര്‍ക്കുള്ള ആഭരണങ്ങള്‍ ഒഴിവാക്കുന്നതാണു നല്ലത്. ഇത്തരം കല്ലുകള്‍ സ്വര്‍ണ്ണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ആഭരണങ്ങളുടെ വില കുറയ്ക്കുന്ന പ്രവണതയും ഉണ്ട്. എന്നാല്‍ ഉയര്‍ന്ന പണിക്കൂലിയാകും ഈ ആരണങ്ങള്‍ക്കു നിങ്ങളില്‍ നിന്നു വാങ്ങുന്നത്. മാത്രമല്ല പണയം വയ്ക്കാനോ വില്‍ക്കാനോ പോകുമ്പോള്‍ ഇത്തരം ആഭരങ്ങളില്‍ നിന്നു കല്ലു മാറ്റി സ്വര്‍ണ്ണത്തിന്റെ തൂക്കം മാത്രമായിരിക്കും നോക്കുക.

Ads by Google
Sunday 15 Apr 2018 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW