Sunday, July 22, 2018 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 04.44 PM

വിഷുദിനത്തില്‍ അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ച് സന്തോഷ് പണ്ഡിറ്റ്: ഇതല്ലെ വിഷു കൈനീട്ടം എന്ന് ആരാധകര്‍

uploads/news/2018/04/209200/2.gif

അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വിഷുക്കാലത്ത് സന്തോഷ് പണ്ഡിറ്റിന്റെ സഹായം. രണ്ട് ഇടങ്ങളിലായി 5000 ലിറ്റര്‍ ടാങ്ക് സ്ഥാപിച്ചാണു നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെ ആദിവാസികളുടെ കുടിവെള്ള ക്ഷാമത്തിനു വലിയ ആശ്വാസം കണ്ടത്. ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ നിന്നാണ് ഇവരില്‍ പലരും കുടിവെള്ളം കൊണ്ടു വരുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ പ്രവൃത്തി ഇത്തരക്കാര്‍ക്ക് വലിയ ആശ്വാസമാണു നല്‍കിരിക്കുന്നത്. ഫേസ്ബുക്കിലുടെ ചിലര്‍ അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചു സന്തോഷ് പണ്ഡിറ്റിനെ അറിയിച്ചിരുന്നു. അതോടെ വിഷുക്കാലത്ത് അട്ടപ്പാടിയില്‍ എത്തുകയായിരുന്നു താരം അഞ്ചു ദിവസം അവരുടെ കൂടെ ചിലവഴിച്ചു. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഈ വിവരം ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതല്ലേ യഥാര്‍ത്ഥ വിഷു കൈ നീട്ടം എന്ന് ആരാധകര്‍ ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇങ്ങനെ.

Dear Facebook family,
ഈ വിഷുക്കാലം ഞാൻ അട്ടപ്പാടിയിലെ പാവപ്പെട്ട
ആളുകളോടൊപ്പം ആഘോഷിക്കുന്നു....
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഇവിടെയാണ്...
5 ദിവസത്തെ പരൃടനമാണ് ഉദ്ദേൃശിച്ചത്..

ഇവിടുത്തെ ചില ഉൗരുകളിൽ കടുത്ത കുടിവെള്ള ക്ഷാമം
നേരിടുന്ന വിവരം അവർ Facebook ലൂടെ എന്നെ അറിയിച്ചിരുന്നു ട്ടോ....ഇതിന്മേൽ ഈ പ്രശ്ദം പരിഹരിക്കുവാൻ ഞാൻ ചില സ്ഥലങ്ചൾ സന്ദർശിച്ചു....

പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം
ഇവർക്ക് ഉയർന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാൻ....ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാൻ
15 മിനിറ്റൊക്കെ എടുക്കുമത്രേ....

ഞാൻ വിഷയം പല വീടുകളും സന്ദർശിച്ച് നേരിൽ പഠിക്കുകയും അവരുടെ അഭൃർത്ഥന പരിഗണിച്ച്
5000 ലിറ്ററിന്ടെ ടാന്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച്
164 ഓളം കുടുംബങ്ങൾക്കു കുടി വെള്ള സൗകരൃം ഒരുക്കുകയും ചെയ്തു...

164 വീടുകളിൽ പല വീടുകളിലും കക്കൂസും , കുളിമുറിയും ഇല്ല...ഒന്നര സെന്ട് ഭൂമിയിൽ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളിൽ സന്ദർശിച്ച എനിക്ക് നെരിൽ ബോദ്ധൃപ്പെട്ടു....
മറ്റു വീടുകളിൽ സാമ്പത്തിക പ്രശ്നം കാരണം
ഇതൊന്നും ഉണ്ടാക്കുവാൻ പറ്റുന്നില്ല....എന്ടെ അടുത്ത
പരൃടനത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ
വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു...(2012 ലും, 2017 ലും ഈ മേഖലയിൽ ഞാൻ ചില സഹായങ്ങൾ ചെയ്തിരുന്നു)

മലവെള്ളം വരുമ്പോൾ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളിൽ ആനയും, കാട്ടു പന്നിയുടെ ശല്ലൃവും ,വിദൃാഭൃാസം ഉള്ളവർക്കിടയിലെ
തൊഴിലില്ലായ്മാ പ്രശ്നവും അവരെന്നെ ധരിപ്പിച്ചു....

കൂടാതെ ശുദ്ധജലത്തിന്ടെ അപരൃാപ്തതയും അവർ നേരിടുന്നു....ഭൂരിഭാഗം വീടുകളിൽ സന്ദർശിച്ചു പ്രശ്നങ്ങൾ പഠിക്കുവാൻ ശ്രമിച്ചു....

കഴിഞ്ഞ ഓണത്തിലും ഞാൻ അട്ടപ്പാടിയിലായിരുന്നു...
ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു....


Ads by Google
Sunday 15 Apr 2018 04.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW