Tuesday, September 25, 2018 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 06.17 PM

പഠനത്തില്‍ മിടുക്കിയായ ശ്രീക്കുട്ടിക്കു വിഷുദിനത്തില്‍ ഹരിശ്രീ അശോകന്‍ സമ്മാനിച്ചത് പുതിയ വീടിന്റെ താക്കോല്‍

uploads/news/2018/04/209216/9.gif

പഠനത്തില്‍ മിടുക്കിയായ ശ്രീക്കുട്ടിക്കു ഇത്തവണ വിഷുകൈ നീട്ടമായി ലഭിച്ചതു പുതിയ വീട്. ആലുവ എസ് എന്‍ ഡി പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായാ ശ്രീക്കുട്ടിക്ക് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അമ്മക്കിളിക്കൂട് പദ്ധതിയിലൂടെയാണു പുതിയവീടു ലഭിച്ചത്. ഹരിശ്രീ അശോകനില്‍ നിന്നാണു ശ്രീക്കുട്ടി പുതിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.

uploads/news/2018/04/209216/10.gif

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കാന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പ്രതിഭാ സംഘമത്തിനിനിടയിലാണു ശ്രീക്കുട്ടിയുടെ കാര്യം അധ്യാപകര്‍ എം എല്‍ എയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആ വാഗ്ദാനം ഈ വിഷുവിന് യാഥാര്‍ത്ഥ്യമായി. നെടുമ്പാശേരിയില്‍ 510 ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണു ശ്രീക്കുട്ടിക്കു ലഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും വിധവകള്‍ക്കും വേണ്ടി നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയുടെ ഭാഗമായി 17 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

Ads by Google
Sunday 15 Apr 2018 06.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW