Monday, April 23, 2018 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 12.42 PM

സോഷ്യല്‍ മീഡിയ ഇടപെട്ടു; 40 വര്‍ഷം മുന്‍പ് പിരിഞ്ഞ കുടുംബത്തെ മണിപ്പൂരി സ്വദേശിക്ക് തിരിച്ചുകിട്ടി

മണിപ്പൂര്‍ റൈഫിള്‍സില്‍ ഏഴു വര്‍ഷം സേവനം ചെയ്തിട്ടുണ്ട് ഗംഭീര്‍. വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. ഇതിനു ശേഷമാണ് വീട് വിട്ടുപോയത്. ഇപ്പോള്‍ 65 വയസ്സുണ്ട് ഗംഭീറിന്.
social media

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ 40 വര്‍ഷം മുന്‍പ് കാണാതായ മണിപ്പൂരി സ്വദേശിക്ക് കുടുംബത്തെ തിരിച്ചുകിട്ടി. 1978ല്‍ ആണ് മണിപ്പൂരി സ്വദേശി കോംദ്രം ഗംഭീര്‍ സിംഗ് വീട്ടില്‍ നിന്ന് അപ്രത്യക്ഷനായത്. വിവാഹിതനായി വൈകാതെയായിരുന്നു ഗംഭീറിന്റെ തിരോധാനം.

മണിപ്പൂര്‍ റൈഫിള്‍സില്‍ ഏഴു വര്‍ഷം സേവനം ചെയ്തിട്ടുണ്ട് ഗംഭീര്‍. വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. ഇതിനു ശേഷമാണ് വീട് വിട്ടുപോയത്. ഇപ്പോള്‍ 65 വയസ്സുണ്ട് ഗംഭീറിന്.

ഗംഭീറിനു വേണ്ടി കുടുംബം കഴിഞ്ഞ 40 വര്‍ഷമായി തെരച്ചില്‍ നടത്തിവരികയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഇടപെടലോടെ മുംബൈയില്‍ നിന്നും ഗംഭീറിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഒരു ഫോട്ടോഗ്രാഫര്‍ തെരുവില്‍ കഴിഞ്ഞിരുന്ന ഗംഭീറിന്റെ ചിത്രം യുട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഗംഭിറിന്റെ ഒരു അനന്തരവന്‍ ഈ യു ട്യൂബ് വീഡിയോ ചിത്രം കണ്ടത്. ഇക്കാര്യം കുടുംബത്തെ അറിയിച്ചു. എന്നാല്‍ ഗംഭീറിനെ തിരിച്ചുകൊണ്ടുവരാനുള്ള ചെലവിനുള്ള പണം പോലും കുടുംബത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. സംഭവം അറിഞ്ഞ അരുണാചല്‍ പ്രദേശിലെ ഒരു യൂണിവേഴ്‌സിറ്റി അധ്യാപകനായ അഹെബാം ദിനമണി രംഗത്തെത്തി. മുംബൈ തെരുവില്‍ അലഞ്ഞുതിരിയുന്ന മണിപ്പൂരി സ്വദേശിയുടെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ഒരു ചിത്രം ഇദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതേ സമയം തന്നെ സമൂഹിക പ്രവര്‍ത്തകനായ അഞെ്‌ലിക്ക അരിബാമും ഗംഭിറിനെ തിരികെയെത്തിക്കാന്‍ മുംബൈ പോലീസ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു.

ഇത് ശ്രദ്ധയില്‍പെട്ട മുംബൈ പോലീസ് ഗംഭീറിനെ തെരഞ്ഞ് കണ്ടെത്തി. നിലവില്‍ പോലീസ് സംരക്ഷണയില്‍ കഴിയുന്ന ഗംഭീറിനെ വൈകാതെ ഇംഫാലില്‍ എത്തിച്ച് കുടുംബത്തിന് കൈമാറും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW