Monday, April 23, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 03.47 PM

എന്തൊരു പദസമ്പത്ത് ഞാന്‍ അങ്ങു പേടിച്ചു പോയി; സാധാരണക്കാര്‍ക്ക് ഇല്ലാത്ത പ്രശ്‌നം നിനക്ക് എന്തിനാടി...ആക്രോശവുമായി വന്ന യുവാവിനു പാര്‍വതി കൊടുത്തതു ചുട്ട മറുപടി

uploads/news/2018/04/209309/4.gif

കൊച്ചി: ഹര്‍ത്തലിന്റെ പേരില്‍ വാഹനങ്ങള്‍ തടയുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ വിമര്‍ശിച്ചു നടി പാര്‍വതിക്കെതിരെ അസഭ്യവര്‍ഷം. ഇന്‍്‌സ്റ്റഗ്രാമിലായിരുന്നു പാര്‍വതിക്ക് അസഭ്യ വര്‍ഷം നേരിടേണ്ടി വന്നത്. ഇന്‍സ്റ്റഗ്രാമില്‍ റസീന്‍ മന്‍സൂര്‍ എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു പാര്‍വതിക്കു നേരെ കേട്ടാലറക്കുന്ന ഭാഷയില്‍ ചീത്ത വിളിയുണ്ടായത്. നിന്റെ മകളേയോ നിന്റെ ബന്ധുക്കളെയോ ഇങ്ങനെ ചെയ്താലും നീ ഇതു തന്നെ പറയുമോ. ഈ ഹര്‍ത്താല്‍ ബി ജെ പിക്ക് എതിരാണ്.

ഒരു സാധാരണക്കാര്‍ക്കും ഇല്ലാത്ത പ്രശ്‌നം നിനക്കു മാത്രം എന്തിനാടി എന്നു തുടങ്ങി വളരെ മോശമായി തന്നെയാണ് ഇയാള്‍ പാര്‍വതിയെ ആക്രമിച്ചത്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് എടുത്തായിരുന്നു പാര്‍വതി യുവാവിനു മറുപടി നല്‍കിയത്. ഇയാളുടെ ആക്രോശം നിങ്ങളും കാണു, എന്തൊരു പദസമ്പത്ത്. ഞാന്‍ അങ്ങ പേടിച്ചു പോയി, അതേ ഞാന്‍ പബ്ലിസിറ്റിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങള്‍ സ്മാര്‍ട്ടാണല്ലോ എന്നായിരുന്നു പരിഹാസ രൂപേണ പാര്‍വതി കുറിച്ചത്.

ആസീഫയ്ക്കു നീതി ആവശ്യപ്പെട്ടു നടത്തിയ ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞിരുന്നു. കാലിക്കറ്റ് എയര്‍പോര്‍ട്ട്-ചെമ്മാട്-കൊടിഞ്ഞി-താനൂര്‍ റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞും ആളുകളെ കയ്യേറ്റം ചെയ്തും ചിലര്‍ ആക്രമണം അഴിച്ചു വിടുകയാണ്. പ്രതിക്ഷേധത്തിന്റെ പേരില്‍ നടത്തുന്ന തെമ്മാടിത്തരങ്ങളാണ് ഇതെല്ലാം എന്നും പാര്‍വതി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഈ സന്ദേശം എത്രയും പെട്ടന്ന് ആളുകളിലേയ്ക്ക് എത്തിക്കണം ജനങ്ങളെ സുരക്ഷിതരാക്കണം. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് അറിഞ്ഞത് എന്നും പാര്‍വതി പോസ്റ്റില്‍ പറഞ്ഞത്.

Ads by Google
Monday 16 Apr 2018 03.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW