ശ്രീ റെഡ്ഡി തുടങ്ങിവച്ച വിവാദം തെലുങ്കില്‍ കാത്തിപ്പടരുകയാണ്. കാസ്റ്റിങ് കൗച്ചിനെതിരെയും സിനിമ മേഖലയിലെ അന്യായങ്ങക്ക് എതിരെയും തെരുവില്‍ വിവസ്ത്ര ആയായിരുന്നു ശ്രീറെഡ്ഡി പ്രതിഷേധിച്ചത്. ഇതിനു പിന്നാലെ വെളിപ്പെടുത്തലുകള്‍ പലതും ഉണ്ടായി. ഭാര്യ വീട്ടില്‍ ഇല്ലാതിരുന്ന സമയം പവന് കല്യാണ്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നു സുനിത എന്ന നടി ഇന്നലെ വെളിപ്പെടുത്തിരുന്നു. ഇതിനു പിന്നാലെ സമാന വെളിപ്പെടുത്തലുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും രംഗത്ത് എത്തി. ഇതിനു പിന്നാലെ സിനിമ മേഖലയിലെ ചൂഷണങ്ങള്‍ തുറന്നു പറഞ്ഞ് 15 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പത്രസമ്മേളനം നടത്തി.
സിനിമയില്‍ അവസരം ലഭിക്കാന്‍ വേണ്ടി സംവിധായകര്‍ പറയുന്ന എന്തും ചെയ്യാനാണ് ഞങ്ങളുടെ വിധി എന്ന് ഇവര്‍ പറയുന്നു. സംവിധായകന് പറയുന്നത് കേട്ട് സ്കിന്‍ ടോണ്‍ വരെ മാറ്റാനായി ശസ്ത്രക്രിയ നടത്തി എന്ന് എന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ തുറന്നു പറഞ്ഞു. 10 മുതല്‍ 40 വയസു വരെയുള്ളവരാണു തങ്ങള്‍ നേരിട്ട് ചൂഷണങ്ങള്‍ തുറന്നു പറയാന്‍ സന്നദ്ധരായത്. തങ്ങള്‍ നേരിട്ട ചൂഷണത്തെക്കുറിച്ച് സന്ധ്യാ നായിഡു പറഞ്ഞത് ഇങ്ങനെ.
വാട്സാപ്പ് വന്നതോടെ അതുവഴിയുള്ള ശല്യവും കൂടുതലാണ്. രാത്രിയിൽ ഇക്കിളി സംസാരങ്ങൾക്ക് നിർബന്ധിക്കും. മാനേജർ കാരവൻ ഉപയോഗിക്കാമെന്ന് പറഞ്ഞാലും അതിന് ഞങ്ങൾക്ക് അനുവാദമില്ല. സാരിയുടെ മറവിലും ഏതെങ്കിലും കെട്ടിടത്തിന്റെ മറവിലും നിന്നാണ് കോസ്റ്റ്യൂ മാറുന്നതുപോലും. വലിയ താരങ്ങൾക്ക് രാജകീയ പരിഗണന നൽകുമ്പോൾ ഞങ്ങളെ പുഴുക്കളെപ്പോലെയാണ് കരുതുന്നത്– സുനിത റെഡ്ഢി പറയുന്നു.
ഇതിനെതിരെ ശക്തമായ സംഘടന വേണമെന്നും തിരഞ്ഞെടുപ്പിലൂടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് ടോളിവുഡിലെ ചൂഷണം അവസാനിപ്പിക്കണമെന്നുമാണ് ജൂനിയർ ആർട്ടിസ്റ്റുകളുടെ ആവശ്യം. സ്ത്രീകൾക്ക് സുരക്ഷിതമായി പ്രവർത്തിക്കുന്ന മേഖലയായി ടോളിവുഡ് മാറേണ്ടത് അത്യാവശ്യമാണെന്നും ഇവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.