Tuesday, September 25, 2018 Last Updated 20 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 05.53 PM

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ ഡിജിപിയ്ക്ക് പരാതി

uploads/news/2018/04/209325/bjp.jpg

തിരുവനന്തപുരം: കശ്മീരില്‍ മരിച്ച പെണ്‍കുട്ടിയുടെ പേരില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരേ ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കി. സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയ തീവ്രനിലപാടുകളുള്ള സംഘടനകള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപിയുടെ പരാതി.

സോഷ്യല്‍ മീഡിയയിലൂടെ ഒരുപറ്റം ചെറുപ്പക്കാരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതേതുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വഴി തടയുകയും യാത്രക്കാരെ കയ്യേറ്റം ചെയ്യുകയുമാണ്. പലയിടത്തും നിര്‍ബന്ധിതമായി കടയടപ്പിക്കുകയും ചെയ്യുന്നുണ്ട്. വിഷയത്തില്‍ പോലീസ് ഇടപെട്ടു തുടങ്ങിയിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഹര്‍ത്താല്‍ നടത്താമെങ്കില്‍ ഞങ്ങള്‍ക്കും ആകാമെന്ന വിചിത്രവാദം ഉന്നയിച്ചാണ് ജനകീയ ഹര്‍ത്താല്‍ എന്ന് പേരിട്ട് അക്രമങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. ദേശീയ പാതയില്‍ ഉള്‍പ്പെടെ സമരക്കാര്‍ വഴിതടയുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW