Wednesday, September 26, 2018 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 06.11 PM

വ്യാജ ഹര്‍ത്താലില്‍ വലഞ്ഞ് ജനം; വ്യാപക അക്രമം, വിമാനങ്ങള്‍ വൈകി

harthal

മലപ്പുറം: ജമ്മു കശ്മീരിലെ കത്വവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിന്റെ മറവില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ വ്യാപക അക്രമം. ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ വ്യാപകമായി വാഹനങ്ങള്‍ തടയുകയും ആക്രമിക്കുകയും ചെയ്തു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതിനിടെ ഹര്‍ത്താലില്‍ കുടുങ്ങി പൈലറ്റുമാര്‍ക്ക് എത്താന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വൈകി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള രണ്ട് വിമാനങ്ങളാണ് വൈകിയത്. 11.15നുള്ള ദോഹ വിമാനം 1.15നാണ് പുറപ്പെട്ടത്. 11.20ന് പുറപ്പെടേണ്ട ഷാര്‍ജ വിമാനം 1.40നുമാണ് പുറപ്പെട്ടത്. രണ്ടും എയര്‍ ഇന്ത്യയുടെ വിമാനങ്ങളാണ്. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സികള്‍ സര്‍വീസ് നടത്തിയില്ല. ഇതേതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW