Saturday, March 23, 2019 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 06.25 PM

ഒരോവറെങ്കിലും....റെസെ്റ്റടുക്കാന്‍ പറ്റുമോ? അവസാനം ചെന്നൈ ചോദിച്ചു

uploads/news/2018/04/209330/chris.jpg

ഐപിഎല്ലിന്റെ പതിനൊന്നാം എഡീഷനില്‍ കഴിഞ്ഞ ദിവസം നടന്ന കളിയിലാണ് പഞ്ചാബിനായി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ കളത്തിലെത്തിയത്. ചെന്നൈ ആയിരുന്നു പഞ്ചാബിന്റെ എതിരാളികള്‍. ഗെയിലിന് നേരെ ബോള്‍ ചെയ്ത ബോളര്‍മാരെല്ലാം തന്നെ ഗെയിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. എറിഞ്ഞവരെയെല്ലാം ഗെയില്‍ ബൗണ്ടറി കടത്തി.

ഗെയില്‍ താണ്ഡവത്തില്‍ ചെന്നെയ്ക്ക് ആദ്യ തോല്‍വിയും സമ്മാനമായി കിട്ടി. തുടര്‍ച്ചയായി രണ്ടു കളികള്‍ ജയിച്ച് മൂന്നാം ജയം തേടിയിറങ്ങിയ ചെന്നൈയെ ക്രിസ് ഗെയിലും കെ.എല്‍ രാഹുലും ചേര്‍ന്ന് നിര്‍ത്തിപ്പെരിക്കുകയായിരുന്നു. 33 പന്തില്‍ 63 റണ്‍സടിച്ചാണ് ഗെയില്‍ തന്റെ മടങ്ങിവരവ് അറിയിച്ചത്.

അവസാനം ഗെയിന്റെ ബാറ്റിംങ് കണ്ട് ചെന്നൈയ് അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ചോദിച്ചു. ദയവ് ചെയ്ത് ഒന്നു വിശ്രമിക്കു. കുറഞ്ഞത് ഒരോവറെങ്കിലും....ഇന്നലെയാണ് ചെന്നൈയുടെ ഔദ്യോഗിക പേജില്‍ ഇത്തരത്തിലൊരു അഭ്യര്‍ത്ഥന പ്രത്യക്ഷപ്പെട്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW