Sunday, July 22, 2018 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 06.37 PM

ആ തിരക്കഥയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫ്‌ലാറ്റ്: കോട്ടയത്ത് കുര്‍ബാന ചൊല്ലാന്‍ ഞാനെത്തിയിരിക്കുമെന്ന് നയന്‍താരയുടെ ഉറപ്പ്

uploads/news/2018/04/209332/nayanthara.jpg

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് മറ്റാരെയൊക്കെ വിശേഷിപ്പിച്ചാലും ഇന്നുള്ള നടിമാരില്‍ അതിനൊരേയൊരവകാശി നയന്‍താരയാണെന്ന് എല്ലാവര്‍ക്കുമറിയാം. വര്‍ഷത്തില്‍ ചുരുക്കം ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച്, എന്നാല്‍ അവയെല്ലാം വന്‍ ഹിറ്റാക്കി മുന്നേറുന്ന നയന്‍സ് പുതിയനിയമത്തിന് ശേഷം വീണ്ടും ശക്തമായ കഥാപാത്രവുമായി മലയാളത്തിലേയ്ക്ക് എത്താന്‍ ഒരുങ്ങുകയാണ്. കോട്ടയംകുര്‍ബാന എന്ന ചിത്രത്തിലൂടെ നയന്‍താരയുടെ തിരിച്ചുവരവ്. ഉണ്ണി ആര്‍.കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന കോട്ടയം കുര്‍ബാനയുടെ സംവിധായകന്‍ നവാഗതനായ മഹേഷ് വെട്ടിയാറാണ്. പൂര്‍ണമായും സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചൊരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ഗസ്റ്റ് അപ്പിയറന്‍സായി എത്തുന്നുമുണ്ട്.

കോട്ടയമാണ് കഥാപശ്ചാത്തലം. ഇതില്‍ ശക്തമായ കഥാപാത്രമാണ് നയന്‍താരയുടേത്. മലയാളത്തില്‍ ആദ്യമായാണ് നയന്‍താരയെ കേന്ദ്രീകരിച്ച് ഒരു സിനിമയൊരുങ്ങുന്നത്. ഇത്രയും കാലം നായകന്റെ നിഴലായി മാത്രമാണ് നയന്‍താര മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ 'കോട്ടയം കുര്‍ബാന' പൂര്‍ണമായും നായികയെ സംബന്ധിക്കുന്ന കഥയാണ്.

അറം, മായ, നാനും റൗഡി താന്‍, രാജാറാണി തുടങ്ങി നയന്‍താര കേന്ദ്രകഥാപാത്രമായെത്തിയ തമിഴ് സിനിമകളെല്ലാം വലിയ വാണിജ്യവിജയം നേടിയിരുന്നു. ഇതെല്ലാം നായികാപ്രാധാന്യമുള്ള സിനിമകളുമായിരുന്നു. ഇപ്പോള്‍ ഇത്തരം ചിത്രങ്ങളില്‍ മാത്രമാണ് നയന്‍താര അഭിനയിക്കുന്നത്. ഈ ഗണത്തില്‍ പെടുന്ന ചിത്രമായതുകൊണ്ടാണ് 'കോട്ടയം കുര്‍ബാന'യിലൂടെ മലയാളത്തിലേക്ക്
മടങ്ങിവരാന്‍ നയന്‍താര തീരുമാനിച്ചതും.
[IMG]

അടുത്തിടെ വാണിജ്യവിജയംനേടിയ നയന്‍താരചിത്രങ്ങളുടെയെല്ലാം സംവിധായകര്‍ പുതുമുഖങ്ങളായിരുന്നു. കോട്ടയം കുര്‍ബാനയും പുതുമുഖസംവിധായകന്റേതാണ് എന്ന പ്രത്യേകതയുമുണ്ട്. സിനിമയില്‍ പുതുമുഖമാണെങ്കിലും പരസ്യചിത്രരംഗത്തും ആനിമേഷന്‍രംഗത്തുമുള്ള വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായാണ് മഹേഷ് വെട്ടിയാര്‍ സിനിമാ സംവിധാനത്തിലേക്കെത്തുന്നത്. മലയാളത്തിലെ ആദ്യ ആനിമേഷന്‍ ചിത്രമായ 'സ്വാമിഅയ്യപ്പ'ന്റെ രചയിതാവും സംവിധായകനുമാണ് മഹേഷ്.

'ഒരുപാട് പേര്‍ കഥകളുമായി എത്തിയിരുന്നു. അതിലൊന്നും എനിക്ക് ചെയ്യാന്‍ പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു. പക്ഷേ ഈ കഥയില്‍ എന്നിലെ അഭിനേത്രിക്ക് ഒരുപാട് സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്'നയന്‍താര പറയുന്നു.

'ചാര്‍ലി'ക്കും 'മുന്നറിയിപ്പി'നും 'ലീല'യ്ക്കും ശേഷമുള്ള ഉണ്ണി.ആറിന്റെ ശ്രദ്ധേയരചനയാണ് 'കോട്ടയം കുര്‍ബാന'. കരുത്തുറ്റൊരു കഥയും തിരക്കഥയുമാണ് നയന്‍താരയ്ക്കായി ഉണ്ണി ആര്‍. ഒരുക്കിയിരിക്കുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'കോട്ടയം കുര്‍ബാന'യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധുനീലകണ്ഠനാണ്. അപ്പുഭട്ടതിരിയാണ് എഡിറ്റര്‍. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ക്ലേമേഷന്‍ വിദഗ്ദ്ധനും 'താരേസമീന്‍പറിലൂ'ടെ ശ്രദ്ധേയനുമായ ദിമന്ത് വ്യാസ്, ദേശീയ അവാര്‍ഡ് ജേതാവായ ആനിമേറ്റര്‍ ചേതന്‍ശര്‍മ എന്നിവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Ads by Google
Monday 16 Apr 2018 06.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW