Friday, December 14, 2018 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Apr 2018 03.35 PM

സ്‌പോര്‍ട്‌സ് രംഗത്ത് നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കൈകളില്‍ രോമം ഉണ്ടെങ്കില്‍ എന്താണു കുഴപ്പം? വേണ്ടതു മിനുസമുള്ള കരങ്ങളല്ല: സന ശക്തമായി പ്രതികരിക്കുന്നു

uploads/news/2018/04/211668/3.jpg

സ്ത്രീ ശരീരത്തെ പരിഹസിക്കുന്നവര്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് പാക് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായിക സന മിര്‍. സ്ത്രീ ശരീരത്തെ കളിയാക്കുന്നതിനും അവരെ വാണിജ്യവത്കരിക്കുന്നതിനുമെതിരെയാണ് സനയുടെ പ്രതികരണം. മേലില്‍ സ്ത്രീകളുടെ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സന പറഞ്ഞു.

സ്ത്രീകളുടെ കൈയിലെ രോമം കളയാനുള്ള ക്രീമിന്റെ പരസ്യത്തോടുള്ള പ്രതിഷേധമെന്ന നിലയിലാണ് സന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യത്തിന്റെ നിരവധി ഓഫറുകള്‍ ഞാന്‍ നിരസിച്ചിട്ടുണ്ട്. പരിശീലനസമയത്ത് പെണ്‍കുട്ടികള്‍ക്ക് വേണ്ടത് ജയിക്കാനുള്ള നിശ്ചയദാര്‍ഢ്യവും നല്ല ഷൂസും വസ്ത്രവും വെള്ളക്കുപ്പിയും ചൂടാണെങ്കില്‍ തൊപ്പിയും മാത്രമാണ്. പെണ്‍കുട്ടികളെ അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് നമ്മള്‍ സഹായിക്കുന്നത് എന്ന് സ്‌പോണ്‍സര്‍മാരും സെലിബ്രിറ്റികളും ഓര്‍ക്കണം-സന കുറിച്ചു.

uploads/news/2018/04/211668/4.jpg

വളര്‍ന്നു വരുന്ന കായികതാരങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ... സ്‌പോര്‍ട്‌സ് രംഗത്ത് നിങ്ങള്‍ക്കുവേണ്ട് മിനുസമുള്ള കൈകളല്ല, കരുത്തുറ്റ കരങ്ങളാണ്-സന പറയുന്നു. സ്ത്രീകളെ വാണിജ്യവത്കരിക്കുന്നതിനെതിരേ എല്ലാവരും സംസാരിക്കും സ്റ്റാറ്റസൊക്കെ ഇടും. എന്നാല്‍, കാര്യത്തോട് അടുക്കുമ്പോള്‍ എല്ലാം മാറും. കൈയിലെ രോമം കളയുന്ന ക്രീമിന്റെ പരസ്യം വഴി നമ്മള്‍ ബോഡി ഷെയ്മിങ്ങിനെയും വാണിജ്യവത്ക്കരിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു പെണ്‍കുട്ടിക്ക് കായിരംഗത്ത് വേണ്ടത് കഴിവും മിടുക്കും കഠിനാധ്വാനവും മാത്രമല്ലെ. ഇതു കൊണ്ട് മാത്രമാണ് അല്ലാതെ തൊലിയുടെ നിറത്തിന്റെ പേരിലല്ല ഏതെങ്കിലുമൊരു കായികതാരം നേട്ടങ്ങള്‍ കൊയ്തത് സന ഓര്‍മ്മിപ്പിക്കുന്നു.


Ads by Google
Tuesday 24 Apr 2018 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW