Tuesday, October 23, 2018 Last Updated 13 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Apr 2018 04.49 PM

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ഈ നഗരത്തിലെ ജോലിക്കാര്‍ക്കാണ്

uploads/news/2018/04/211683/9.jpg

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം. ഇന്ത്യയില്‍ പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം കിട്ടുന്ന നഗരം ഏതാണെന്ന് അറിയാമോ? നമ്മുടെ കേരളത്തിന്റെ തൊട്ട് അയല്‍ നഗരമായ ബെംഗളൂരുവാണ് ഇത്. റിക്രൂട്ട്മെന്റ് ഏജന്‍സി റാന്‍സ്റ്റാഡ് ഇന്ത്യയുടെ സര്‍വേ അനുസരിച്ച് 10.8 ലക്ഷം രൂപയാണു പ്രഫഷനലുകള്‍ക്ക് ബെംഗളൂരുവില്‍ ലഭിക്കുന്ന ശരാശരി വാര്‍ഷിക ശമ്പളം. ഫാര്‍മ, ആരോഗ്യപരിചരണ വ്യവസായങ്ങളിലുള്ള പ്രഫഷനലുകള്‍ക്കാണ് ഏറ്റവുമധികം ശമ്പളം ലഭിക്കുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ഐടി ജോലികള്‍ക്കു പുറമേ സെയില്‍സ്, കണ്‍സല്‍റ്റിങ് അഡൈ്വസറി ജോലികളാണ് ബെംഗളൂരുവിനെ ശമ്പളക്കാര്യത്തില്‍ മുന്‍നിരയിലെത്തിച്ചത്.
കഴിഞ്ഞ വര്‍ഷവും ബെംഗളൂരു തന്നെയാണ് ശമ്പളക്കാര്യത്തില്‍ ഒന്നാമതെത്തിയത്. പുണെ (10.3 ലക്ഷം രൂപ), ഡല്‍ഹി (9.9 ലക്ഷം രൂപ), മുംബൈ (9.2 ലക്ഷം രൂപ), ചെന്നൈ (8 ലക്ഷം രൂപ), ഹൈദരാബാദ് (7.9 ലക്ഷം രൂപ), കൊല്‍ക്കത്ത (7.2 ലക്ഷം രൂപ) എന്നിവയാണ് പ്രഫഷനലുകളുടെ ശമ്പളത്തില്‍ ബെംഗളൂരുവിന് പിന്നിലുള്ള നഗരങ്ങള്‍.

ഇരുപതോളം വ്യവസായങ്ങളിലെ ഒരു ലക്ഷത്തോളം ജോലികള്‍ പഠിച്ചു വിലയിരുത്തിയാണ് റാന്‍സ്റ്റാഡ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വേ പ്രകാരം ശമ്പളത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള പ്രഫഷനലുകള്‍ ആറു മുതല്‍ 10 വര്‍ഷം വരെ അനുഭവസമ്പത്തുള്ള സ്പെഷലിസ്റ്റ് ഡോക്ടര്‍മാരാണ്- ശരാശരി വാര്‍ഷിക ശമ്പളം 18.4 ലക്ഷം രൂപ. സൊല്യൂഷന്‍ ആര്‍ക്കിടെക്ട്, പ്രോഡക്ട് എന്‍ജിനീയറിങ് സ്പെഷലിസ്റ്റ്, ബ്ലോക്ക്ചെയിന്‍ ടെക്നോളജി എക്സ്പര്‍ട്ട്, ഐഒഎസ് സ്പെഷലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്പെഷലിസ്റ്റ്, ആമസോണ്‍ വെബ് സര്‍വീസസ് സ്പെഷലിസ്റ്റ്, റോബോട്ടിക്സ് പ്രോസസ് ഓട്ടോമേഷന്‍, കോര്‍ ജാവ പ്രഫഷനല്‍, ആന്‍ഡ്രോയ്ഡ് എന്‍ജിനീയര്‍ എന്നിവരാണ് സ്പെഷലിസ്റ്റ് ഡോക്ടര്‍ക്കു പിന്നില്‍ ആദ്യ പത്തിലുള്ള ഉന്നത ശമ്പളക്കാര്‍.

Ads by Google
Tuesday 24 Apr 2018 04.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW