Sunday, December 16, 2018 Last Updated 32 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 01 May 2018 01.40 PM

വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് വീടിനോട് ചേര്‍ന്ന് കാര്‍ പോര്‍ച്ച് പണിയുന്നത് നല്ലതാണോ?

uploads/news/2018/05/213409/askastrolgr010518.jpg

ചോദ്യം: എന്റെ മുത്തച്ഛന്‍ കഴിഞ്ഞ ആഴ്ച മരിച്ചു. സഞ്ചയനവും കഴിഞ്ഞു. സഞ്ചയനത്തോടുകൂടി അശുദ്ധി മാറുമോ? അതുപോലെ പുല വാലായ്മ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നുകൂടി വിശദീകരിക്കാമോ?


---- ഹരികുമാര്‍, ആലുവ

ഉത്തരം: അടുത്ത ബന്ധുക്കള്‍ മരിച്ചു കഴിഞ്ഞാല്‍ ബാധിക്കുന്ന അശുദ്ധിക്കാണ് പുലയെന്ന് പറയുന്നത്. ഈ അശുദ്ധി 15 ദിവസം നീണ്ടുനില്‍ക്കും എന്നാണ് സങ്കല്പം. അതുകൊണ്ടാണ് 16-ന് അടിയന്തിരം നടത്തുന്നത്. സഞ്ചയനത്തോടെ അശുദ്ധി മാറുന്നില്ല.

ഒരു കുട്ടിയുടെ ജനനത്തോടെ അടുത്ത ബന്ധുക്കള്‍ക്കുണ്ടാകുന്ന അശുദ്ധിക്കാണ് വാലായ്മ എന്ന് പറയുന്നത്. വാലായ്മ മൂലമുള്ള അശുദ്ധി തീരുന്നതുവരെ ക്ഷേത്രദര്‍ശനം പാടില്ല. ഹിന്ദുക്കളില്‍ തന്നെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് പുലയും വാലായ്മയും വ്യത്യസ്ത കാലയളവിലാണ്.

** ** **

ചോദ്യം: വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് വീടിനോട് ചേര്‍ന്ന് കാര്‍ പോര്‍ച്ച് പണിയുന്നത് നല്ലതാണോ?


----- പ്രകാശ്, തിരുവനന്തപുരം
ഉത്തരം: വാസ്തുപുരുഷ സങ്കല്പമനുസരിച്ച് വീടിന്റെ വടക്കു കിഴക്കുഭാഗം വാസ്തുപുരുഷന്റെ തലഭാഗമാണ്. അതുകൊണ്ട് അവിടം മുറിഞ്ഞ് ഇരിക്കുന്നത് നല്ലതല്ല. വടക്കുകിഴക്ക് ഭാഗം മറിയാതെ കാര്‍ പോച്ച് പണിയുന്നതില്‍ തെറ്റില്ല.

** ** **

ചോദ്യം: വീട്ടില്‍ ഒരു പൂജ നടത്തണമെന്ന് ഉദ്ദേശിക്കുന്നു. വീടിന്റെ ഏതു ഭാഗത്തുവച്ചാണ് നടത്തേണ്ടത്?


----- രാധാമണി, ആലപ്പുഴ

ഉത്തരം: വീടിന്റെ മദ്ധ്യഭാഗത്തോ, പൂജാമുറിയില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെവച്ചോ, വീടിന്റെ കിഴക്ക് ഭാഗത്തുള്ള മുറിയിലോ, വടക്കുഭാഗത്തുള്ള മുറിയിലോ വച്ച് നടത്താവുന്നതാണ്.

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Tuesday 01 May 2018 01.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW