''ദിവസം അഞ്ചു തവണ ചെയ്തിട്ടും മതിയാകുന്നില്ല. സ്ത്രീപുരുഷ ബന്ധത്തില്‍ ലൈംഗികതയുടെ കാര്യത്തില്‍ ഇങ്ങിനെയാകുന്നത് ഏറ്റവും ഹീനമായ കാര്യമാണ്.'' പറയുന്നത് മൂന്ന് മക്കളുടെ മാതാവായ റെബേക്കാ ബാര്‍ക്കറാണ്. ഇത്തരം ഒരു രോഗാവസ്ഥ 2014 ല്‍ ഇവരുടെ കുടുംബജീവിതം താറുമാറാക്കി മാറ്റി. അടങ്ങാത്ത ആസക്തിയില്‍ പങ്കാളിയോട് ലൈംഗികതയ്ക്ക് വേണ്ടി വീണ്ടും വീണ്ടും ആവശ്യപ്പെട്ടതായിരുന്നു റെബേക്കയുടെ വിവാഹബന്ധം തകര്‍ത്തത്.
ലൈംഗികതയ്ക്ക് അടിമപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ബ്രിട്ടനിലെ എന്‍എച്ച്എസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സഹായം സ്വീകരിക്കപ്പെട്ട റെബേക്ക തന്റെ അനുഭവം ബിബിസിയോട് പങ്കുവെച്ചത് ഇങ്ങിനെയായിരുന്നു. ഓരോ ദിവസവും പുലരുമ്പോള്‍ ആദ്യം തോന്നുന്നത് ലൈംഗികത വേണമെന്നാണ്. അക്കാര്യം മനസ്സില്‍ നിന്നും പോകത്തേയില്ലെന്ന് നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ ടാഡ്കാസ്റ്റര് കാരി പറയുന്നു. തന്റെ ഓര്‍മ്മകളെല്ലാം ഇതുമായി ബന്ധപ്പെട്ടതാണെന്നും ശരീരം മുഴുവന്‍ ലൈംഗികതയ്ക്കായി കൊതിക്കുന്നത് പോലെ തോന്നുമെന്നും പറഞ്ഞു.
ആവശ്യം നടന്നാലും അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും ശരീരം ഇക്കാര്യം തന്നെ ആഗ്രഹിക്കും. ഈ അവസ്ഥ തന്നെ വീട്ടിനുള്ളില്‍ തളച്ചിടുകയായിരുന്നു. എപ്പോഴും ഈ ചിന്ത ആയതിനാല്‍ പുറത്ത് ഇറങ്ങി നടക്കാന്‍ നാണക്കേടു തോന്നുമായിരുന്നു. എന്നാല്‍ ആര്‍ക്കും എന്റെ മനസ്സ് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് മറ്റുള്ളവരുമായി ഇടപഴകാനും ബുദ്ധിമുട്ടായിരുന്നു. ഈ അഡിക്ഷന് കാരണം ബാര്‍ക്കറിന്റെ വൈവാഹിക ബന്ധത്തിലും പ്രശ്നങ്ങള്‍ ഉണ്ടായി. ആദ്യമൊക്കെ ആസ്വദിച്ചിരുന്ന പങ്കാളിക്ക് പിന്നീട് മറികടക്കാന്‍ കഴിയാത്ത സ്ഥിതിയായി.
''ആദ്യം എല്ലാം നല്ലവിധത്തിലായിരുന്നു. എന്നാല്‍ തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ കഴിയാതായതോടെ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം സംശയിക്കാന്‍ തുടങ്ങി. എന്താണെന്നും ഇതെവിടുന്നാണ് വരുന്നതെന്നും ചോദിച്ചു. തനിക്ക് വേറെ ബന്ധങ്ങളുണ്ടെന്നും അതിന്റെ കുറ്റബോധം കൊണ്ടാണ് താന്‍ അദ്ദേഹത്തോട് ലൈംഗികത ആവശ്യപ്പെടുന്നതെന്നും അയാള്‍ പറഞ്ഞു.'' 2014 നവംബറില്‍ ബന്ധത്തിന് ഇടവേള നല്കി ബാര്‍ക്കര്‍ തന്റെ അമ്മയുടെ അടുത്തേക്ക് പോയി.
അവിടെ വെച്ച് ബന്ധം അവസാനിച്ചു. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചു കഴിഞ്ഞ് 2012 ലാണ് ബാര്‍ക്കറിന് രോഗം ബാധിക്കുന്നത്. 2014 ല്‍ രോഗം മൂര്‍ച്ഛിച്ചതോടെ ബാര്‍ക്കര്‍ ജോലി മാറി മാറി ചെയ്തു. പങ്കാളിയുമായി ബന്ധം മുറിഞ്ഞതോടെ ഫ്രാന്‍സിലേക്ക് ചേക്കേറി. രോഗം മൂലമുള്ള വിഷാദം മറികടക്കാനായി ജീവിതചര്യകള്‍ പോലും മാറ്റിമാറ്റിക്കൊണ്ടിരുന്നെന്നും അവര്‍ പറഞ്ഞു.