സോഷ്യല്‍ മീഡിയയില്‍ പലരും താരങ്ങളാകുന്നത് വളരെ പെട്ടെന്നാണ്. ബ്രസീല്‍ പ്രതിരോധനിര താരം മാഴ്സലോയുടെ മകന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അച്ഛന് മാഴ്സലോ ബോള്‍ ഹെഡ് ചെയ്യുന്നതില്‍ ഭയങ്കരനാണെങ്കില്‍ മകന് എന്‍സോ വിയേര അതിഭയങ്കരനാണെന്നാണ് വീഡിയോയിലൂടെ തെളിയിച്ചിരിക്കുകയാണ്.
വീഡിയോ മാഴ്സലോ തന്നെയാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചത് ഡ്രെസ്സിങ് റൂമില്‍ വിശ്രമിക്കുകയായിരുന്ന പിതാവ് മാഴ്സലോ അടക്കമുള്ള പതിനൊന്ന് റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് തുടര്‍ച്ചയായി ഹെഡര്‍ കൈമാറിയ എന്‍സോ അവസാനം പന്ത് ഒരു ബാസ്കറ്റിലേക്ക് ഹെഡര്‍ ചെയ്യുന്ന 30 സെക്കന്റ് ദൃശ്യമാണ് വൈറലായത്. വീഡിയോ കാണാം....