Sunday, July 21, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 22 Jun 2018 12.44 AM

ബിഗ്‌ സല്യൂട്ട്‌, നായ്‌ക്കള്‍ക്ക്‌...

" ഗവാസ്‌കര്‍ ഒരു പോലീസ്‌ ഗാന്ധിയനാണ്‌. എ.ഡി.ജി.പിയുടെ മകള്‍ മാറിയും മറിഞ്ഞും ഇടിച്ചിട്ടും അതു ക്ഷമയോടെ സ്വീകരിച്ചു. ഇതേ സ്‌ഥാനത്ത്‌ ഒരു സാധാരണ മലയാളി ഒരു പോലീസുകാരന്റെമേല്‍ െകെവച്ചു എന്ന സങ്കല്‍പ്പിക്കുക; എന്തായിരിക്കും ഫലം. കേരളത്തില്‍ തങ്കമണി ആവര്‍ത്തിക്കും."
uploads/news/2018/06/227480/2.jpg

മാധ്യമങ്ങള്‍ എന്നും പോലീസിനെതിരാണെന്ന വിമര്‍ശനം പതിവു െശെലിയാണ്‌. പോലീസ്‌ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കുന്നെന്നാണ്‌ വിമര്‍ശനം. എ.ഡി.ജി.പിയുടെ വീട്ടില്‍ അടിമവേല ചെയ്‌ത ഗവാസ്‌കര്‍ എന്ന പോലീസുകാരനെക്കുറിച്ചു മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നതോടെ മാധ്യമവിമര്‍ശനം പോലീസ്‌ സേനയിലെങ്കിലും കുറഞ്ഞുകാണും.

ഗവാസ്‌കര്‍ ഒരു പോലീസ്‌ ഗാന്ധിയനാണ്‌. എ.ഡി.ജി.പിയുടെ മകള്‍ മാറിയും മറിഞ്ഞും ഇടിച്ചിട്ടും അതു ക്ഷമയോടെ സ്വീകരിച്ചു. ഇതേ സ്‌ഥാനത്ത്‌ ഒരു സാധാരണ മലയാളി ഒരു പോലീസുകാരന്റെമേല്‍ െകെവച്ചു എന്ന സങ്കല്‍പ്പിക്കുക; എന്തായിരിക്കും ഫലം. കേരളത്തില്‍ തങ്കമണി ആവര്‍ത്തിക്കും. എ.ഡി.ജി.പിയുടെ മക്കള്‍ക്കു പോലീസിനെ മര്‍ദിക്കാനുള്ള കുടുംബാവകാശം കേരളപോലീസ്‌ മാന്വലില്‍ ഉറപ്പുവരുത്തിയിട്ടുണ്ടോ എന്നറിയില്ല.

ഗവാസ്‌കറെ തല്ലിയ പെണ്‍കുട്ടി, തല്ലുകൊണ്ടയാള്‍ കേസ്‌ കൊടുത്തുവെന്നറിഞ്ഞ്‌ കൗണ്ടര്‍ കേസിനുപോയ കാര്യം ഉള്‍പ്പെടെയുള്ള പോലീസ്‌ കുതന്ത്രം മാധ്യമറിപ്പോര്‍ട്ടുകളിലൂടെയാണ്‌ ജനം അറിഞ്ഞത്‌; ഒരു പോലീസ്‌ സംഘടനയും ഗവാസ്‌കറിന്റെ ദുരന്തം നാട്ടുകാരെ അറിയിച്ചില്ല. പോലീസ്‌ നാട്ടുരാജാക്കന്മാരില്‍നിന്നും സാധാ പോലീസുകാരെ രക്ഷിക്കാനുള്ള ദൗത്യമാണ്‌ മാധ്യമങ്ങള്‍ നിര്‍വഹിച്ചത്‌. വേണ്ടതിനും വേണ്ടാത്തതിനും മാധ്യമങ്ങളുടെ മേല്‍ കുതിര കയറുന്ന പോലീസ്‌ സംഘടനകള്‍ക്കും സേനയിലെ സാധാരണ അംഗങ്ങള്‍ക്കും അല്‍പ്പം െവെകിയാണെങ്കിലും മാധ്യമബോധം വന്നു കാണുമെന്നു കരുതാം.

ഒരു സംശയം. എ.ഡി.ജി.പിയുടെ മകളുടെ തല്ലുകൊള്ളുമ്പോള്‍ ഗവാസ്‌കറുടെ െകെയ്‌ മാങ്ങാ പറിക്കാന്‍ പോകുമായിരുന്നോ? വേണ്ടതു ചെയ്‌തിരുന്നെങ്കില്‍, അടിച്ച യജമാനത്തി നല്‍കിയ കൗണ്ടര്‍ കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ െഹെക്കോടതിവരെ കഷ്‌ടപ്പെട്ടുപോയി താന്‍ നിരപരാധിയാണേ എന്നു തെളിയിച്ച്‌ അഗ്നിശുദ്ധിവരുത്താന്‍ ശ്രമിക്കുമ്പോള്‍ നേരിയ തൃപ്‌തി തോന്നുമായിരുന്നില്ലേ? അമ്മമാരുടെ മുമ്പിലിട്ട്‌ മക്കളെ ചവുട്ടുമ്പോള്‍ ഒരമ്മ ഇതേപോലെ ഒരു പോലീസുകാരന്റെമേല്‍ െകെവച്ചു എന്നിരിക്കട്ടെ, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്‌ എത്ര കേസ്‌ വരും?

ഒരു പ്രഭാതത്തില്‍, പത്തു വര്‍ഷം മുമ്പ്‌ ഈ ലേഖകന്‍, ദൃശ്യമാധ്യമ ലേഖകനായി പ്രവര്‍ത്തിക്കുന്ന കാലം. ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നയന മനോഹര ദൃശ്യം; കുടവയറന്‍ വടക്കേ ഇന്ത്യന്‍ ഐ.പി.എസുകാരന്റെ വയര്‍ബാധ്യത കുറയ്‌ക്കാന്‍ ഒരു പോലീസുകാരന്‍ അയാളെ കിടത്തി തിരുമ്മലും ഉഴിയലും; പതിവുകാര്‍ക്കു സ്‌ഥിരംകാഴ്‌ച. പുറത്തുനിന്നെടുത്ത ദൃശ്യങ്ങള്‍ സഹിതം സംപ്രേഷണം ചെയ്‌തപ്പോള്‍ നടപടിയുണ്ടായി-സ്‌റ്റേഡിയത്തിന്റെ ഉയരം രണ്ടാള്‍ പൊക്കത്തില്‍ കൂട്ടി മതിലുകെട്ടി.

ആറുമാസം മുമ്പ്‌ ഒരു വാര്‍ത്താചിത്രം കണ്ടു. െഹെവേയില്‍ പൂച്ചെടി വില്‍ക്കുന്ന നഴ്‌സറിക്കു മുന്നില്‍, എ.സി. ഓണ്‍ ചെയ്‌തിട്ടിരിക്കുന്ന, ബീക്കണ്‍ െലെറ്റുള്ള പോലീസ്‌ കാര്‍, ഉള്ളില്‍ ഒരു പട്ടി, തണുത്തുവിറച്ച്‌ ബഹളം വയ്‌ക്കുന്നു; കാറില്‍ വന്ന ഐ.പി.എസ്‌. മഹിളാരത്‌നം ചെടി നോക്കി പട്ടിയെ മറന്നു; പട്ടിയെ കമ്പിളി പുതപ്പിച്ച്‌ പുറത്തിറക്കാന്‍ മറന്നതാവണം. ഐ.പി.എസുകാരുടെ വീട്ടിലെ പട്ടിയാകാന്‍ മോഹിക്കുന്ന കുട്ടികളുള്ള നാടായി കേരളം വളരുന്നു.

കേരളത്തില്‍ മാവോയിസ്‌റ്റ്‌ ഭീഷണി ഇല്ലെന്നാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ വെളിപ്പെടുത്തല്‍; അപ്പോള്‍ ഇത്രയുംകാലം മാവോയിസ്‌റ്റ്‌ ഭീഷണിയുടെ പേരുപറഞ്ഞ്‌ കനത്ത സുരക്ഷ െകെക്കലാക്കി ജീവിച്ചുപോന്ന രാഷ്‌ട്രീയ ഐ.പി.എസ്‌, ഐ.എ.എസ്‌. സഹോദരങ്ങള്‍ ഇനി എന്തു ചെയ്യും? വി.വി.ഐ.പി. സുരക്ഷ ഉറപ്പാക്കുന്ന കേരളത്തിലെ നേതാക്കള്‍ ഒരു സുവര്‍ണാവസരമാണ്‌ കളയുന്നത്‌; രാജ്യത്തിനുവേണ്ടി രക്‌തം ചിന്താനുള്ള വിദൂരമായ സാധ്യത.വായ തുറന്നാല്‍ ഗാന്ധിജിയെയും ചെഗുവരെയെയുംകുറിച്ച്‌ ഫുള്‍പേജ്‌ പരസ്യം പറയുന്ന നിങ്ങള്‍ അതുപോലെയാകാന്‍ മോഹിക്കുന്നില്ലെന്നാണോ?

സംസ്‌ഥാനത്തെ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളുടെ കനത്ത സുരക്ഷാവലയത്തെക്കുറിച്ചുള്ള കണക്കുകള്‍ പുറത്തുവരുന്നു: സി.പി.എം. സംസ്‌ഥാന സെക്രട്ടറിക്ക്‌ 23, പ്രതിപക്ഷ നേതാവിന്‌ 16... അല്‍പ്പം കുറച്ചുകൂടേ? സ്വന്തം നാട്ടില്‍, ഒരു മലയാളി മറ്റൊരു മലയാളിയെ ഇങ്ങനെ ഭയക്കണോ? കേരളത്തില്‍ ആള്‍െദെവങ്ങളും െവെ കാറ്റഗറി സുരക്ഷയിലാണെന്നാവും മറുപടി. എങ്കില്‍ ഐ.പി.എസുകാരുടെ വീട്ടിലെ നായ്‌ക്കള്‍ക്കു ഒരു ബിഗ്‌ സല്യൂട്ട്‌.

Ads by Google
Ads by Google
Loading...
TRENDING NOW